ന്‍ട്രി ലെവല്‍ 110 സിസി യാത്രാ ബൈക്ക് വിഭാഗത്തിലെ റേഡിയോണ്‍ മോഡല്‍ പുതിയ രണ്ട് നിറങ്ങളില്‍ ടിവിഎസ് അവതരിപ്പിച്ചു. വേള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളാണ് പുതുതായി എത്തിയത്. നേരത്തെ വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമായിരുന്നത്. 

radeon

ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ലിവോ എന്നിവയോട് മത്സരിക്കുന്ന റോഡിയോണിന് 50,070 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഹെഡ്​ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

9.5 ബിഎച്ച്പി പവറും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് റേഡിയോണിന് കരുത്തേകുന്നത്. ഫോര്‍ സ്പീഡാണ് ഗിയര്‍ബോക്സ്. 69.3 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ ലഭിക്കും. 

Content Highlights; TVS Radeon, Radeon, TVS Bikes