ടി.വി.എസ്. എൻടോർക്ക് | Photo: TVS Motors
കണക്ടിവിറ്റി സംവിധാനങ്ങളുള്ള സ്‌കൂട്ടര്‍ എന്ന ആശയം ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യമായി യാഥാര്‍ഥ്യമായത് ടി.വി.എസ് എന്‍ടോര്‍ക്ക് എന്ന സ്‌കൂട്ടറിലൂടെയാണ്. വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനപ്രിയ മോഡലായി മാറിയ ഈ സ്‌കൂട്ടറിന്റെ പെരുമ വിദേശ രാജ്യങ്ങളിലും എത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെ ഇന്ത്യക്ക് പുറമെ, നേപ്പാളിലും എന്‍ടോര്‍ക്ക് അവതരിപ്പിക്കുയാണ് ടി.വി.എസ്.
റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചെക്ഷന്‍(RT-Fi) ഇക്കോത്രസ്റ്റ് ഫ്യുവല്‍ ഇൻജക്ഷന്‍ എന്നീ രണ്ട് പതിപ്പുകളായാണ് എന്‍ടോര്‍ക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചെക്ഷന്‍ പതിപ്പാണ് നേപ്പാളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏത് പ്രതലത്തിലും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇൻജക്ഷന്‍ പതിപ്പിന്റെ പ്രത്യേകത.
2018-ലാണ് ടി.വി.എസ്. ഇന്ത്യയിലെ ആദ്യ ബ്ലു ടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടറായ എന്‍ടോര്‍ക്ക് അവരിപ്പിക്കുന്നത്. ഇതിനുപിന്നാലെ തന്നെ ഈ വാഹനം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചിരുന്നു. നേപ്പാളില്‍ എത്തിയതിന് പുറമെ, സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ് എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്‍ടോര്‍ക്കിന്റെ രൂപഭംഗിയും കണക്ടിവിറ്റി സംവിധാനവും മികച്ച പ്രകടനവുമാണ് ഈ സ്‌കൂട്ടറിനെ ആകര്‍ഷകമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ടി.വി.എസ്. സമാര്‍ട്ട് എക്സോണെറ്റ് സിസ്റ്റം, ടി.വി.എസ്. കണക്ട് മൊബൈല്‍ ആപ്പുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്പ്ലേ, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് എത്തുന്നത്. മൂന്ന് മോഡലിലും 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 9.1 ബി.എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി. ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: TVS Ntorq 125 Scooter Launched In Nepal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..