ടി.വി.എസ്. മോട്ടോർസ് പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി, എം.എസ്. ധോണിക്ക് ടി.വി.എസ്. റോണിൻ സമ്മാനിക്കുന്നു | Photo: TVS
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടി.വി.എസ് വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്ന ഡിസൈന്‍ ശൈലി പൊളിച്ചെഴുതിയ വാഹനമായിരുന്നു റോണിന്‍. ക്രൂയിസര്‍ ബൈക്കിന്റെയും നേക്കഡ് ബൈക്കിന്റെയും സ്‌ക്രാംബ്ലര്‍ ബൈക്കിന്റെയും സമ്മിശ്രഭാവമായ ഈ ബൈക്കിനെ മോഡേണ്‍ റെട്രോ എന്ന ശ്രേണിയിലേക്കാണ് ടി.വി.എസ്. എത്തിച്ചത്. ഡിസൈന്‍ മാറ്റത്തിന് വഴിതെളിച്ച ഈ വാഹനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മഹേന്ദ്ര സിങ്ങ് ധോണിക്ക് സമ്മാനിച്ചിരിക്കുകയാണ് ടി.വി.എസ്.
ടി.വി.എസിന്റെ ബ്രാന്റ് അംബാസിഡര്‍ പദവി മുന്‍കാലങ്ങളില്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ് മഹേന്ദ്ര സിങ്ങ് ധോണി. ഇരുചക്ര വാഹനങ്ങളോടുള്ള പ്രേമം തെളിയിക്കുന്ന ബൈക്ക് ഗ്യാരേജാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയില്‍ വളരെ വിരളമായി മാത്രം കാണുന്ന വിന്റേജ് ബൈക്കുകളുടെയും പ്രീമിയം ബൈക്കുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരത്തിലേക്കാണ് ടി.വി.എസിന്റെ പ്രീമിയം ബൈക്കായി വിശേഷിപ്പിക്കുന്ന റോണിന്‍ കൂടി സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായി ഇടം രൂപപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് മഹേന്ദ്ര സിങ്ങ് ധോണി. ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒരു ഐക്കണിക് ചോയിസായി മാറിക്കൊണ്ടിരിക്കുന്ന ബൈക്കാണ് ടി.വി.എസ്. റോണിന്‍. ക്രിക്കറ്റ് ഇതിഹാസം ധോണി ഐതിഹാസിക ബൈക്കായ ടി.വി.എസ്. റോണിന്റെ ഉടമയായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് ടി.വി.എസ് അറിയിച്ചിരിക്കുന്നത്.
പ്രീമിയം റെട്രോ ബൈക്കുകളുമായി സാമ്യമുള്ള ഡിസൈനിലാണ് റോണിനും ഒരുങ്ങിയിരിക്കുന്നത്. ടി എന്ന അക്ഷരം എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്ലാമ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഇന്റിക്കേറ്ററുകള്‍, ടിയര്‍ ഡ്രോപ്പ് ഡിസൈന്‍ പെട്രോള്‍ ടാങ്ക്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സിംഗിള്‍ പീസ് സീറ്റ്, കറുപ്പ് നിറം നല്‍കിയിട്ടുള്ള ട്യൂബുലാര്‍ ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ഇന്റിക്കേറ്റര്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് റെട്രോ ലുക്ക് നല്‍കുന്നത്.
ഗോള്‍ഡന്‍ ഫീനീഷിങ്ങില്‍ നല്‍കിയിട്ടുള്ള യു.എസ്.ഡി. ഫോര്‍ക്ക്, ബ്ലാക്ക് എന്‍ജിന്‍, സില്‍വര്‍ കവറിങ്ങ് നല്‍കിയിട്ടുള്ള വലിയ എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, കര്‍വ്ഡ് ഫെര്‍ഡറുകള്‍ എന്നിവ റോണിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. യു.എസ്.ബി. ചാര്‍ജര്‍, ടി.വി.എസ്. എക്സോണെറ്റ് ബ്ലുടൂത്ത് കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, 28-ല്‍ അധികം ഫീച്ചറുകളുള്ള സ്പീഡോമീറ്റര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ സാങ്കേതിക മികവ് തെളിയിക്കുന്നവ.
225.9 സി.സി. എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ടി.വി.എസ്. റോണിനിന്റെ ഹൃദയം. ഇത് 20 ബി.എച്ച്.പി. പവറും 19.93 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഈ ബൈക്കിന്റെ പരമാവധി വേഗത. മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കും പിന്നില്‍ മോണോ സസ്പെന്‍ഷനുമാണ് ഈ വാഹനത്തിലെ യാത്രകള്‍ സുഗമമാക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് സിംഗിള്‍, ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സുരക്ഷയും ഈ വാഹനം ഉറപ്പാക്കും.
Content Highlights: TVS Motor Company presented TVS RONIN to MS DHONI, TVS Ronin, MS Dhoni
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..