ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. നിരത്തുകളില്‍ എത്തിച്ചിട്ടുള്ള 110 സി.സി. സ്‌കൂട്ടറായിരുന്ന ജുപിറ്ററിന്റെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 125 സി.സി. എന്‍ജിന്‍ കരുത്തേകുന്ന ഈ സ്‌കൂട്ടറില്‍ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കളായ ടി.വി.എസ്. അറിയിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയായിരിക്കും ഈ സ്‌കൂട്ടറിലെ പ്രധാന സവിശേഷതയെന്നാണ് പുതിയ മോഡലിനെ കുറിച്ച് ടി.വി.എസ്. അവകാശപ്പെടുന്നത്. 

ജുപിറ്റര്‍ 110-ല്‍ നിന്ന് വേറിട്ട ഡിസൈനിലാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. പ്രോഗ്രസീവ് നിയോ മസ്‌ക്യൂലിയന്‍ സ്‌റ്റൈലിങ്ങ് എന്നാണ് നിര്‍മാതാക്കള്‍ ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്. സൈഡ് മിററിലും മുന്നിലും വശങ്ങളിലും നല്‍കിയിട്ടുള്ള ക്രോമിയം പാനലിങ്ങ് ജുപിറ്റര്‍ 125-ന് പ്രീമിയം ഭാവം ഒരുക്കുന്നുണ്ട്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബോഡ് കളര്‍ ഗ്രാബ് റെയില്‍, ടെയ്ല്‍ലാമ്പ്, റിഫ്‌ളക്ടറുകള്‍ തുടങ്ങിയവയാണ് ഈ ബൈക്കിന്റെ ഡിസൈന്‍ ആകര്‍ഷകമാക്കിയിരിക്കുന്നത്. 

മെറ്റല്‍ ബോഡിയാണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. ക്രോമിയം ലെറ്ററിലാണ് ജുപിറ്റര്‍ ബാഡ്ജിങ്ങ് നല്‍കിയിരിക്കുന്നത്. ഇന്നര്‍ പാനലുകളിലും പ്രീമിയം പെയിന്റ് സ്‌കീം ഒരുക്കുന്നുണ്ട്. ഡയമണ്ട് കട്ട് അലോയി വീലുകളാണ് ഉയര്‍ന്ന പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ഈ മോഡലില്‍ ഡിസ്‌ക് ബ്രേക്കാണ് സുരക്ഷ ഉറപ്പാക്കുന്നത്. 33 ലിറ്ററാണ് ജുപിറ്റര്‍ 125-ലെ സ്റ്റോറേജ് സ്‌പേസ്. 125 സി.സി. സ്‌കൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും നീളം കൂടിയ സീറ്റാണ് ജുപിറ്റല്‍ 125-ല്‍ നല്‍കിയിട്ടുള്ളതെന്നാണ് വിവരം. 

TVS Jupiter 125
ടി.വി.എസ്. ജുപിറ്റര്‍ 125 | Photo: TVS

സെമി-ഡിജിറ്റല്‍ സ്പീഡോമീറ്ററാണ് ജുപിറ്ററില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍, സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ലൈവ് മൈലേജ്, എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ്റ് സ്‌കൂട്ടറുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി ഫ്യുവല്‍ ഫില്‍, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍, ഓള്‍ ഇന്‍ വണ്‍ ലോക്ക്, ഫ്രണ്ട് ഗ്ലോവ് ബോക്‌സ്, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകളും ടി.വി.എസ്. ജുപിറ്റര്‍ 125-നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ജുപിറ്റര്‍ 125-ന്റെ ഹൃദയം. ഇത് ആറ് കിലോവാട്ട് കരുത്തും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിസ്‌ക്, ഡ്രം എന്നീ രണ്ട് വേരിയന്റുകളിലാണ് ജുപിറ്റര്‍ 125 എത്തിയിട്ടുള്ളത്. 73,400 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ഡോണ്‍ ഓറഞ്ച്, ഇന്‍ഡ് ബ്ലൂ, പ്രിസ്റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം േ്രഗ എന്നീ നാല് നിറങ്ങളിലും ജുപുറ്റര്‍ 125 വിപണിയില്‍ എത്തിയിട്ടുണ്ട്.

Content Highlights: TVS Motor Company launches TVS Jupiter 125