ടി.വി.എസ് അപ്പാച്ചെ 50 ലക്ഷം തികച്ചതിന്റെ ആഘോഷം | Photo: TVS
ടി.വി.എസ്. എന്നത് ഒരു ഇന്ത്യന്‍ വാഹന നിര്‍മാതാക്കളാണെങ്കിലും ഇവരുടെ അപ്പാച്ചെ എന്ന ബൈക്ക് ഒരു ആഗോള ബ്രാന്റ് തന്നെയാണ്. 60-ല്‍ അധികം രാജ്യങ്ങളിലെ നിരത്തുകളില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ വാഹനം സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ നിറവിലാണിപ്പോള്‍. ലോകത്താകമാനം 50 അപ്പാച്ചെ എന്ന വലിയ നേട്ടമാണ് ടി.വി.എസ്. സ്വന്തമാക്കിയിരിക്കുന്നത്. 2020-ലാണ് അപ്പാച്ചെയുടെ വില്‍പ്പന 40 ലക്ഷത്തിലെത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടാണ് ഇത് 50 ലക്ഷത്തിലെത്തിയത്.
2005-ലാണ് ടി.വി.എസ്. അപ്പാച്ചെ എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 60-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമാകാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. ഒരു മോഡലില്‍ ആരംഭിച്ച അപ്പാച്ചെയുടെ ലൈനപ്പില്‍ അഞ്ച് മോഡലുകള്‍ എത്തിക്കാനും ടി.വി.എസിന് സാധിച്ചിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത. ഈ അഞ്ച് മോഡലുകളും ചേര്‍ന്നാണ് ലോകത്താകമാനം 50 ലക്ഷം അപ്പാച്ചെകള്‍ എന്ന വമ്പന്‍ നേട്ടം കൈയെത്തി പിടിച്ചത്. 18 വര്‍ഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
നേക്കഡ്, സൂപ്പര്‍ സ്‌പോര്‍ട്‌സ് എന്നീ രണ്ട് ശ്രേണികളിലാണ് അപ്പാച്ചെ എത്തുന്നത്. ആര്‍.ടി.ആര്‍ (റേസിങ്ങ് ത്രോട്ടില്‍ റെസ്‌പോണ്‍സ്) ശ്രേണിയിലാണ് നേക്കഡ് ബൈക്കുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പാച്ചെ ആര്‍.ടി.ആര്‍.160 4വി, ആര്‍.ടി.ആര്‍.180, ആര്‍.ടി.ആര്‍.200 4വി, എന്നിവയാണ് നേക്കഡ് ബൈക്കുകള്‍. ആര്‍.ടി.ആര്‍.160 2വി ഈ നിരയില്‍ നിന്ന് നീക്കയിട്ടുണ്ട്. സൂപ്പര്‍ സ്‌പോര്‍ട്ട് ശ്രേണിയില്‍ അപ്പാച്ചെ ആര്‍.ആര്‍.310 എന്ന മോഡലും ടി.വി.എസ്. എത്തിക്കുന്നുണ്ട്. റേസ് റെപ്ലിക്ക എന്നാണ് ആര്‍.ആര്‍. അര്‍ഥമാക്കുന്നത്.
അപ്പാച്ചെയെ ഒരു ആഗോള ബ്രാന്റ് ആക്കി മാറ്റിയതിന് പിന്നില്‍ വിലയ പരിശ്രമവും അധ്വാനവുമുണ്ട്. ഈ വലിയ നേട്ടം സമ്മാനിച്ച ലോകമെമ്പാടുമുള്ള അപ്പാച്ചെ ഉപയോക്താക്കള്‍ക്ക് നന്ദി പറയുന്നു. ഒരു സാധാരണ മോട്ടോര്‍ സൈക്കിളിനെക്കാള്‍ ഉപരി പ്രീമിയം അനുഭവം ഉറപ്പാക്കുന്ന ബൈക്കായി വളരാന്‍ ടി.വി.എസിന് സാധിച്ചിട്ടുണ്ട്. ഇത്ര വലിയ ഒരു നാഴികക്കല്ല് താണ്ടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ടി.വി.എസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു.
Content Highlights: TVS Apache Series Celebrates Its 5 Million Global Sales Milestone, TVS Apache
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..