ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ ടൈഗര്‍ 800 XCA ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഇരുന്നൂറിലേറെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുറത്തിറങ്ങിയ പുതിയ മോഡല്‍ ടൈഗര്‍ 800 നിരയിലെ ഉയര്‍ന്ന വകഭേദമാണ്. 15.16 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ടൈഗര്‍ 800 XCX, XR, XRX എന്നീ മൂന്ന് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 

800 സിസി എന്‍ജിനാണ് ബൈക്കിന് കരുത്തേകുക. ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 94 ബിഎച്ച്പി കരുത്തും 79 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയ്‌സ് കണ്‍ട്രോള്‍ എന്നിവയുണ്ട്. റോഡ്, ഓഫ് റോഡ്, റെയ്ന്‍, സ്‌പോര്‍ട്ട്, ഓഫ് റോഡ് പ്രോ, റൈഡര്‍ പ്രോഗ്രാമബിള്‍ എന്നീ മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡുകള്‍ XCA-യിലുണ്ട്. 

മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. എല്‍ഇഡി ലൈറ്റിങ്, സ്വിച്ച്ഗിയറിന് ബാക്ക്‌ലൈറ്റ് ഇല്ല്യൂമിനേഷന്‍, ജോയ്‌സ്റ്റിക്ക് കണ്‍ട്രോള്‍,അലൂമിനിയം റേഡിയേറ്റര്‍ ഗാര്‍ഡ്, അഞ്ച് ഇഞ്ച് ഫുള്‍കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, അഞ്ച് രീതിയില്‍ ക്രമികരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍ എന്നിവയും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു എഫ് 850 ജിഎസ്, ഹോണ്ട ആഫ്രിക്ക ട്വിന്‍, ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, കവസാക്കി വെര്‍സിസ് 1000 എന്നിവയാണ് ഇന്ത്യയില്‍ ടൈഗര്‍ 800 XCAയുടെ എതിരാളികള്‍. 

Triumph Tiger 800 XCA

Content Highlights; Triumph Tiger 800 XCA launched in India