ഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിപ്പിച്ച ട്രയംഫ് ബോണവില്ല സ്പീഡ്മാസ്റ്റര്‍ ഫെബ്രുവരി 27-ന് ഇന്ത്യയില്‍ പുറത്തിറക്കും. നിലവില്‍ ട്രയംഫ് ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. രൂപത്തില്‍ ട്രയംഫിന്റെ തന്നെ ബോണവില്ല ബോബറുമായി സാമ്യമുണ്ട് സ്പീഡ്മാസ്റ്ററിന്. ഡ്രൈവറുടെ ആവശ്യാനുസരണം റോഡ്, റെയിന്‍ എന്നീ രണ്ടു റൈഡിങ് മോഡുകളില്‍ സ്പീഡ് മാസ്റ്റര്‍ ഓടിക്കാം. 

Triumph Bonneville Speedmaster

ഈ വര്‍ഷം ട്രയംഫ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലാണിത്. അറുപതുകളിലെ ക്ലാസിക് അമേരിക്കന്‍ ക്രൂയിസറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍. 1200 സിസി ലിക്വിഡ് കൂള്‍ഡ് പരലല്‍-ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്പീഡ്മാസ്റ്ററിന് കരുത്ത് പകരുന്നത്. 6100 ആര്‍പിഎമ്മില്‍ 76 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 106 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. സിക്‌സ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 

മള്‍ട്ടി ഫങ്ഷണല്‍ എല്‍സിഡി ഡിസ്‌പ്ലേ, ആന്റി ലോക്ക് ബ്ലേക്കിങ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവ വാഹനത്തിലുണ്ട്. 705 എംഎം ആണ് ഈ ക്രൂയിസറിന്റെ സീറ്റ് ഹൈറ്റ്. 245.5 കിലോഗ്രാമാണ് ആകെ ഭാരം. ഏകദേശം 11 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 കസ്റ്റം മോഡലിനോടായിരിക്കും സ്പീഡ് മാസ്റ്ററിന്റെ മത്സരം. 

Triumph Bonneville Speedmaster

Content Highlights; Triumph Bonneville Speedmaster Launch Date Revealed