വെറും 20 രൂപയ്ക്ക് 126 കിലോമീറ്റര്‍ യാത്ര ചെയ്യാം; നിരത്തിന്റെ പ്രാണനാവാന്‍ പ്രാണ ഇ-ബൈക്ക്


സി.സജിത്‌

ഒരു വൈദ്യുത ബൈക്കില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ് പ്രാണയുടെ പറക്കല്‍. നിശബ്ദമായി കുതിക്കുന്നത് അറിയുക പോലുമില്ല.

പ്രാണ് ഇലക്ട്രിക് സൂപ്പർ ബൈക്ക് | Photo: Srivaru Motors

വാഹനലോകം പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതി എന്ന പുതിയ ഊര്‍ജസ്രോതസ്സിലേക്കുള്ള പരിണാമത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അതിനാല്‍ ഇനി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതിന്റെ ആദ്യഘട്ടമായി അവതരിപ്പിക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ 'വൈദ്യുത സൂപ്പര്‍ ബൈക്ക്' എന്ന് അവകാശപ്പെടുന്ന 'പ്രാണ'. ക്ലച്ചില്ല, ചെയിനില്ല, പുകയില്ല... എന്നാലോ റോഡിലിറങ്ങിയാല്‍ നിശബ്ദനായ ചീറ്റപ്പുലിയാണ്താനും.

തമിഴ്‌നാട്ടുകാരന്‍ മോഹന്‍രാജ് രാമസ്വാമിയാണ് പ്രാണ സൂപ്പര്‍ ബൈക്കിന്റെ ശില്പി. എന്‍ജിനീയറാണ് രാമസ്വാമി. മൂന്നര വര്‍ഷത്തോളം 'ടെസ്ല' എന്ന വൈദ്യുത വാഹന രാജാവിനൊപ്പം ചേര്‍ന്ന് പഠിച്ചാണ് തിരിച്ചെത്തിയത്. ഇനി ഭാവി വൈദ്യുതിയിലാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവായിരുന്നു ശ്രീവരു മോട്ടോര്‍സ് (എസ്.വി.എം.).

2014-ല്‍ തുടങ്ങിയതാണ് അദ്ദേഹം പ്രാണ എന്ന സൂപ്പര്‍ബൈക്കിന്റെ പ്രാരംഭ ആലോചന. 2018-ലാണ് പ്രോട്ടോടൈപ്പ് തയ്യാറായത്. 2021-ല്‍ പ്രാണയെന്ന വൈദ്യുത സൂപ്പര്‍ബൈക്ക് വിപണിയിലേക്ക് വന്നു. കേരളത്തിലെ ആദ്യ ഷോറൂം കോഴിക്കോട്ട് തുടങ്ങിയപ്പോഴാണ് പ്രാണയെ അടുത്തറിഞ്ഞത്. ഇത്രയും ചരിത്രം... ഇനി കാര്യത്തിലേക്ക് കടക്കാം.

എന്താണ് പ്രാണ?

നാല് സെക്കന്‍ഡ് കൊണ്ട് 60 കിലോമീറ്റര്‍, ആറ് സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം. 165 കിലോ ഭാരം, വേഗത 123 കിലോമീറ്റര്‍, ഒരു സൂപ്പര്‍ബൈക്കിന് അത്യാവശ്യം വേണ്ടതൊക്കെ ഇതിലുണ്ട്. പക്ഷേ, മൂളിപ്പറക്കുന്നത് ഒരു മനുഷ്യജീവി പോലും അറിയില്ല, കാരണം ശബ്ദമില്ല.

'പ്രാണ'യുടെ മൂന്ന് വേരിയന്റുകളുണ്ട്. അതില്‍ 'ഗ്രാന്‍ഡ്' ആണ് ഓടിക്കാന്‍ കിട്ടിയത്. ഒറ്റനോട്ടത്തില്‍ കാവസാക്കി നിഞ്ചയുടെ 'ഇസെഡി'നെ ഓര്‍മിപ്പിക്കും. പച്ചയും വെള്ളയും കലര്‍ന്നതാണ് നിറം. കുതിക്കാനാഞ്ഞ് നില്‍ക്കുന്ന ചീറ്റപ്പുലിയുടെ ഭാവം. മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന പ്രകൃതം. ഹെഡ്‌ലൈറ്റുകള്‍ മൂന്ന് ക്ലസ്റ്ററുകളാണ്. ചെറുതെങ്കിലും ആവശ്യത്തിന് വെളിച്ചം പകരുന്ന എല്‍.ഇ.ഡി.കളാണിതില്‍. ഡി.ആര്‍.എല്ലും ഇതോടൊപ്പം ചേര്‍ന്നിരിക്കുന്നു. താക്കോലിട്ട് തിരിച്ചാല്‍ എല്ലാം കത്തിക്കോളും.

Prana

വലിയൊരു ടാങ്ക് ഉണ്ട്. പെട്രൊളൊഴിക്കാത്ത ബൈക്കിന് എന്തിനാണ് ടാങ്ക് എന്ന സംശയമുയരാം. ഇത് ടാങ്കല്ല, ഹെഡ്ഡാണ്. അതായത്, വണ്ടിയുടെ തലച്ചോറായ സെന്‍സറുകളും സര്‍ക്യൂട്ടുകളുമെല്ലാം ഒതുക്കി വച്ചിരിക്കുന്നയിടം. ഭാവിയില്‍ 'ഫാസ്റ്റ് ചാര്‍ജിങ്' വന്നാല്‍ അതിനായുള്ള സോക്കറ്റാക്കി മാറ്റാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ അടപ്പ്. ടാങ്കിനു താഴെയാണ് കരുത്തുറ്റ ഫ്രെയിമില്‍ ബാറ്ററി പാക്ക് ഉള്ളത്. വണ്ടിയുടെ ഭാരത്തിന്റെ പ്രധാന അംശം ഈ ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ്. ചെറിയ സെല്ലുകളാണിതില്‍. അത്യാവശ്യമെങ്കില്‍ സെല്ലുകള്‍ മാറ്റാനും കഴിയും.

ഇരട്ട സീറ്റുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പിന്നിലെ ചക്രത്തിലാണ് കരുത്തേറിയ മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ കൂള്‍ഡ് ബി.എല്‍.ഡി.സി. മോട്ടോറാണ് ഇതിനുള്ളിലുള്ളത്. വളരെ മെലിഞ്ഞ ഇന്‍ഡിക്കേറ്ററുകളും എല്‍.ഇ.ഡി. ടെയില്‍ ലൈറ്റും മാത്രമായി ഒതുക്കിയിരുന്നു പിന്‍വശം. ഹാഫ് മഡ് ഫ്ളാപ്പുമുണ്ട്. ബൈക്കുകളുടെ ആകര്‍ഷണമായ സൈലന്‍സര്‍ ഇതിലില്ല. പുകയും ശബ്ദവുമൊന്നുമില്ലാത്ത വണ്ടിക്ക് എന്തിനാ പുകക്കുഴല്‍. പിന്നെ, ബ്രേക്ക് കാലിലല്ല കൈയിലാണ്. സ്‌കൂട്ടര്‍ പോലെതന്നെ. ഇരു കാലിനും ഫുട്ട് റെസ്റ്റുകളാക്കി ഒതുക്കിയിരിക്കുന്നു.

പ്രകടനം

ഒരു വൈദ്യുത ബൈക്കില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ് പ്രാണയുടെ പറക്കല്‍. നിശബ്ദമായി കുതിക്കുന്നത് അറിയുക പോലുമില്ല. എല്ലാം കൈകളിലാണ്. ഇടതു ഭാഗത്തെ ഹാന്‍ഡിലിലാണ്, ഓട്ടോമാറ്റിക് കാറുകളിലേതിന് സമാനമായ ഡ്രൈവ് മോഡുകള്‍. പ്രാക്ടീസ് മോഡില്‍ 45 കിലോമീറ്റര്‍ വേഗം വരെ പോകാം. വളരെ സാധാരണ രീതിയിലുള്ള ആക്സിലറേഷനാണിതില്‍.

ഡ്രൈവ് മോഡില്‍ 123 കിലോമീറ്റര്‍ വേഗം വരെയെടുക്കാം. എന്നാല്‍, സ്പോര്‍ട്‌സ് മോഡിലേക്ക് മാറ്റിയാല്‍ ടോര്‍ക്കിന്റെ കളിയാണ്. അതായത്, ദ്രുതവേഗത്തില്‍ മുന്നോട്ട് കുതിക്കും. ഒഴിഞ്ഞ റോഡുകളില്‍ സ്പോര്‍ട്‌സ് ഡ്രൈവ് ശരിക്കും ആസ്വദിക്കാവുന്നതാണ്. ശബ്ദമില്ലെന്നതിനാല്‍ അടുത്തുള്ളവരെ സൂക്ഷിക്കണമെന്നു മാത്രം.

Prana

പിന്നെയുള്ളത് റിവേഴ്‌സ് മോഡാണ്. മൂന്നു ചാനല്‍ ഹൈഡ്രോളിക് ബ്രേക്കാണിതില്‍. മുന്നില്‍ 275 മില്ലിമീറ്ററിന്റെ രണ്ട് ഡിസ്‌കും പിന്നില്‍ 240 മില്ലിമീറ്ററിന്റെ സിംഗിള്‍ ഡിസ്‌കും. ബ്രേക്കുകള്‍ ഒരുമിച്ചു പിടിക്കുമ്പോള്‍ ബാറ്ററി റീച്ചാര്‍ജ് ആകുകയും ചെയ്യും. ബ്രേക്കുകള്‍ പിടിക്കുമ്പോള്‍ ഓട്ടോ എന്‍ജിന്‍ കട്ട് ഓഫ് കൂടിയുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കും ബാറ്ററിയുടെ കാലാവധി കൂട്ടുന്നതിനുമായിട്ടാണിത്. വണ്ടി ഓഫായാല്‍ അറിയാത്തത് പലപ്പോഴും കഷ്ടപ്പാടുണ്ടാക്കി. ടെലിസ്‌കോപ്പിക് സസ്പെന്‍ഷനാണ് മുന്നില്‍, മോണോ ഷോക്ക് അബ്‌സോര്‍ബര്‍ കൂടുതല്‍ സ്മൂത്താകുന്നത് വേഗ യാത്രകളിലാണ്.

ബാറ്ററി കഥ

രണ്ടാം സീറ്റിന് പിന്നിലാണ് ചാര്‍ജിങ് സെറ്റപ്പ് സൂക്ഷിച്ചിരിക്കുന്നത്. വലതു ഭാഗത്തുള്ള സോക്കറ്റില്‍ സാധാരണ വീട്ടിലുപയോഗിക്കുന്ന ത്രീ പിന്നാണ് ഉപയോഗിക്കുന്നത്. നാലു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍. 126 കിലോമീറ്റര്‍ മുതല്‍ 225 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. 2,000 റീച്ചാര്‍ജബിള്‍ സൈക്കിളാണ് ബാറ്ററി ലൈഫ്. അതായത്, രണ്ടര ലക്ഷം കിലോമീറ്ററോളം വരും.

260-ഓളം ബാറ്ററി സെല്ലുകള്‍ ഉപയോഗിച്ചാണ് ഇതിലെ ബാറ്ററി പാക്ക് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ ഇതില്‍ ഏതെങ്കിലും സെല്ലുകള്‍ക്ക് അറ്റകുറ്റപ്പണി വേണമെങ്കില്‍ അതുമാത്രം മാറ്റാവുന്നതാണ്. അതിന് 300 രൂപയോളമേ വരൂ. പ്രാണ ഗ്രാന്‍ഡിന് ഫാക്ടറി വില 2.36 ലക്ഷം രൂപയാണ്. 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാല്‍ 25,000 രൂപ ഡിസ്‌കൗണ്ട് കിട്ടും.

Content Highlights: SVM Prana Electric Super Bike, Test Drive Review Prana Electric Bike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


iphone

2 min

പത്ത് മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരിച്ചുകിട്ടി; വര്‍ക്കിങ് കണ്ടീഷനില്‍

Jun 25, 2022

Most Commented