അഡ്വഞ്ചര്‍ ശ്രേണിക്ക് കരുത്തേകാന്‍ സുസുക്കി വി-സ്‌റ്റോ എസ്.എക്‌സ് ഇന്ത്യയിലെത്തുന്നു


കരുത്തേറിയ ബൈക്കുകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വി-സ്റ്റോം സീരീസില്‍ എത്തിയിട്ടുള്ളത്.

സുസുക്കി വി-സ്‌റ്റോം എസ്.എക്‌സ് | Photo: Suzuki

ന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ കരുത്താര്‍ജിക്കുന്ന ശ്രേണിയില്‍ ഒന്നാണ് അഡ്വഞ്ചര്‍ ടൂറര്‍. കെ.ടി.എം. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ തുടങ്ങിയ മുന്‍നിര ബൈക്ക് നിര്‍മാതാക്കളെല്ലാം ഈ ശ്രേണയിലെ കരുത്തന്‍ സാന്നിധ്യമാണ്. ഈ വിഭാഗത്തിലേക്ക് പുത്തന്‍ പടയാളിയെ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കിയും. 250 സി.സി. കരുത്തുമായി വി-സ്റ്റോം എസ്.എക്‌സ് എന്ന പേരിലാണ് സുസുക്കിയുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്.

കരുത്തേറിയ ബൈക്കുകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വി-സ്റ്റോം സീരീസില്‍ എത്തിയിട്ടുള്ളത്. ആഗോള വിപണികളില്‍ വി-സ്റ്റോം 250 എന്ന പേരില്‍ എത്തിയിട്ടുള്ള ബൈക്കാണ് ഇന്ത്യയില്‍ എസ്.എക്‌സ് ബാഡ്ജിങ്ങില്‍ എത്തിച്ചിരിക്കുന്നത്. വി-സ്റ്റോം ബൈക്കുകളുടെ രൂപം നിലനിര്‍ത്തി ജിക്‌സര്‍ ബൈക്കുകളുടെ പ്ലാറ്റ്‌ഫോമിലാണ് വി-സ്‌റ്റോമിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നത് കണക്കിലെടുത്താണ് ജിക്‌സര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരിക്കുന്നത്.

റെഗുലര്‍ വി-സ്‌റ്റോം ബൈക്കുകളുടെ ഡിസൈനില്‍ തന്നെയാണ് വി-സ്‌റ്റോം എസ്.എക്‌സും ഒരുങ്ങിയിട്ടുള്ളത്. ജിക്‌സറിലേതിന് സമാനമായ ഹെഡ്‌ലാമ്പ്, ബൈക്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള ബീക്ക്, താഴ്ന്ന ഫെന്‍ഡര്‍, ഡ്യുവല്‍ ടോണില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, അപ്പ്-റൈറ്റ് സീറ്റിങ്ങ് പൊസിഷന്‍ നല്‍കുന്ന സ്പ്ലിറ്റ് സീറ്റ്, പുതുമയുള്ള ഗ്രാബ് റെഡില്‍, എല്‍.ഇ.ഡിയില്‍ തന്നെ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ് എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍. മൂന്ന് നിറങ്ങളാണ് ഈ ബൈക്ക് ഇന്ത്യയില്‍ എത്തുന്നത്.

ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കിയുള്ള ഫീച്ചറുകലും വി-സ്‌റ്റോം എസ്.എക്‌സിലുണ്ട്. സുസുക്കി റൈഡ് കണക്ട് സംവിധാനത്തില്‍ അധിഷ്ഠിതമായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ബ്ലൂടൂത്ത് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. കോളര്‍ ഐ.ഡി, സ്പീഡ് എക്‌സീഡിങ്ങ് അലേര്‍ട്ട്, എസ്.എം.എസ് അലേര്‍ട്ട്, വാട്ട്‌സ്ആപ്പ് അലേര്‍ട്ട്, ഫോണ്‍ ബാറ്ററി ലെവല്‍ ഡിസ്‌പ്ലേ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇ.ടി.എം. അപ്‌ഡേറ്റ്‌സ് തുടങ്ങിയ സംവിധാനങ്ങലും ഇതില്‍ നല്‍കുന്നുണ്ട്.

ജിക്‌സര്‍ 250-ല്‍ നല്‍കിയിട്ടുള്ള സിസുക്കി ഓയില്‍ കൂളിങ്ങ് സംവിധാനമുള്ള 249 സി.സി. എന്‍ജിനാണ് വി-സ്റ്റോം എസ്.എക്‌സിലും നല്‍കിയിട്ടുള്ളത്. ഫ്രിക്ഷന്‍ കുറയ്ക്കുന്നതിനും മറ്റുമായി നല്‍കിയിട്ടുള്ള പെയിന്റഡ് പിസ്റ്റണും ഈ ബൈക്കിന്റെ സവിശേഷതയാണ്. ഈ എന്‍ജിന്‍ 26.5 ബി.എച്ച്.പി. പവറും 22.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്നില്‍ 19 ഇഞ്ച വലിപ്പമുള്ള അലോയി വീലും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ള ടയറുകളുമാണ് നല്‍കിയിട്ടുള്ളത്.

ഡ്യുവല്‍ ചാനല്‍ എ.ബി.എസ്, എന്‍ജിന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് കില്‍ സ്വിച്ച്, ഹെഡ്‌ലൈറ്റിന്റെ സൈഡിലായി നല്‍കിയിട്ടുള്ള യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട്, നക്കിള്‍ ഗാര്‍ഡ്, ലഗേജ് കാരിയറായി കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന ഗ്രാബ് റെയില്‍, വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡ് തുടങ്ങിയ മറ്റ് ഫീച്ചറുകളും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിരത്തുകളില്‍ 2.12 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Suzuki launches 250 cc v-strom SX adventure tourer bike in india Suzuki V-Strom SX

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented