സുസുക്കി ബെർഗ്മാൻ സ്ട്രീറ്റ് | Photo: Twitter|suzuki2wheelers
സുസുക്കിയുടെ സ്കൂട്ടര്‍ നിരയിലെ മികച്ച മോഡലുകളായ ആക്സസ് 125-ലും ബര്ഗ്മാന് സ്ട്രീറ്റിലും കണക്ടഡ് ഫീച്ചറുകളും എല്‍.ഇ.ഡി. ഡി.ആര്.എല്ലും സ്ഥാനം പിടിക്കുന്നു. സുസുക്കി റൈഡ് കണക്ട് ആപ്പുമായി ബന്ധിപ്പിക്കുന്ന ബ്ലുടൂത്ത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയാണ് ഈ സ്കൂട്ടറുകളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയിരിക്കുന്നത്.
ഈ പുതിയ സംവിധാനത്തിലൂടെ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, മെസേജ് നോട്ടിഫിക്കേഷന്‍, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവല്‍ അപ്പ്ഡേറ്റ്സ്, ഓവര്‍ സ്പീഡ് വാണിങ്ങ്, ഫോണ്‍ ബാറ്ററി ലെവര്‍, കോളര്‍ ഐ.ഡി, മിസ്ഡ് കോള്‍ അലര്‍ട്ട് തുടങ്ങിയവ ആക്സസ്, ബെര്ഗ്മാന് സ്ട്രീറ്റ് സ്കൂട്ടറുകളുടെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ ലഭ്യമാകും.
ഇതിനുപുറമെ, മീറ്ററില്‍ തന്നെ ലാസ്റ്റ് പാര്‍ക്ക് ചെയ്ത സ്ഥലവും ട്രിപ്പ് വിവരങ്ങളും ലഭിക്കും. ബ്ലുടൂത്തിത്ത് പുറമെ, ഇരു സ്കൂട്ടറുകളിലും പുതിയ ഏപ്രണും എല്‍.ഇ.ഡി ഡി.ആര്.എല്ലും നല്‍കുന്നുണ്ട്. ഡ്രം അലോയി, ഡിസ്ക് അലോയി എന്നീ വേരിയന്റുകളിലാണ് ആക്സസ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 77,700 രൂപയും 78,600 രൂപയുമാണ് വില. ബര്ഗ്മാന് സ്ട്രീറ്റിന് 84,600 രൂപയാണ് വില.
നാല് പുതിയ നിറങ്ങളിലാണ് ആക്സസ് 125 എത്തുന്നത്. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2, മെറ്റാലിക് റോയല്‍ ബ്രോണ്‍സ്, പേള്‍ മിറാഷ് വൈറ്റ്, മാറ്റ് ബ്ലൂ എന്നിവയാണ് ഈ സ്കൂട്ടറിലെ നിറങ്ങള്‍. അതേസമയം, പേള്‍ മിറാഷ് വൈറ്റ്, മാറ്റ് ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2, മെറ്റാലിക് മാറ്റ് ബാര്ഡോക്സ് റെഡ്, മെറ്റാലിക് മാറ്റ് ഫൈബ്രോയിന്ഗ്രേ എന്നീ നിറങ്ങളിലാണ് ബര്ഗ്മാന് എത്തുന്നത്.
ലുക്കില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ഇരു മോഡലിലേയും എന്‍ജിനില്‍ മാറ്റമില്ല. ബിഎസ്-6 നിലവാരത്തിലുള്ള 125 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് സ്കൂട്ടറുകളിലും പ്രവര്‍ത്തിക്കുന്നത്. ഇത് 8.6 ബി.എച്ച്.പി പവറും 10 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും ഇതിലുണ്ട്.
Content Highlights; Suzuki Access And Burgman Street Get Bluetooth Connectivity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..