സിംപിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ | Photo: Simple Energy
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തരംഗമാകാന്‍ ഉറച്ച് സ്റ്റര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വണ്‍ പുറത്തിറക്കി. സിഗിള്‍ ടോണ്‍, ഡ്യുവല്‍ നിറങ്ങളിലെത്തുന്ന വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 1.45 ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉയര്‍ന്ന വിലയുള്ള മോഡലായാണ് സിംപിള്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കുന്ന മോഡലും വണ്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് സിംപിള്‍ എനര്‍ജി അവകാശപ്പെടുന്നത്. 5 kWh ലിഥിയം അയേണ്‍ ബാറ്ററിയും 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 72 എന്‍.എം. ടോര്‍ക്കാണ് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. ചെയിന്‍ ഡ്രൈവ് മോഡലായാണ് ഇത് എത്തിയിരിക്കുന്നത്.

അഴിച്ച് മാറ്റാന്‍ സാധിക്കുന്ന ബാറ്ററിയുമായി എത്തുന്നുവെന്നതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകളിലൊന്ന്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന് അനുസൃതമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനവുമാണ് വണ്‍. ഇന്ത്യയില്‍ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തിന് യോഗ്യമായ ഈ വാഹനം കേവലം 2.77 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
തെര്‍മന്‍ മാനേജ്‌മെന്റ് സംവിധാനത്തോടെ എത്തുന്ന വാഹനമായതിനാല്‍ തന്നെ ചൂടാകുന്നത് സംബന്ധിച്ച് ആശങ്കകളുടെ ആവശ്യമില്ലെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ഐ.ഐ.ടി. ഇന്‍ഡോറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത തെര്‍മല്‍ സംവിധാനമാണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. സൂപ്പര്‍ ഇ.വി. സിംപിള്‍ വണ്‍ എന്ന മോഡല്‍ 1.58 ലക്ഷം രൂപയ്ക്ക് എത്തുന്നുണ്ട്. 750 വാട്ട് ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള വിലയാണിതെന്നാണ് സിംപിള്‍ എനര്‍ജി അറിയിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റ് 15-ന് ആഗോളതലത്തില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തില്‍ പല അഴിച്ചുപണികളും നടത്തിയാണ് ഇപ്പോള്‍ ഈ സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഇതിനോടകം തന്നെ ഒരുലക്ഷം ആളുകളാണ് വണ്‍ ബുക്കുചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിതരണം ആരംഭിക്കുമെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംപിള്‍ എനര്‍ജി ഈ വര്‍ഷം ആദ്യമാണ് തമിഴ്‌നാട്ടിലെ ശൂലഗിരിയില്‍ പുതിയ നിര്‍മാണ പ്ലാന്റായ സിംപിള്‍ വിഷന്‍ 1.0 ആരംഭിക്കുന്നത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം യൂണിറ്റിന്റെ ഉത്പാദനക്ഷമതയുള്ള പ്ലാന്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Simple energy launches first electric scooter One with 212 kilometer range


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..