വീട്ടിലെ ഉപയോഗത്തിന് ബാറ്ററി ചാർജ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ ഹരിനാരായണൻ ബുള്ളറ്റിനരികിൽ.
പുലാപ്പറ്റ ഉമ്മനഴി സ്വദേശി ഹരിനാരായണന്റെ ബുള്ളറ്റ് ഒരു സംഭവമാണ്. വെള്ളം പമ്പുചെയ്യാനും വൈദ്യുതി ഉത്പാദിപ്പിക്കാനുമെല്ലാം ഈ വണ്ടി ഉപയോഗിക്കും. കെ.എസ്.ആര്.ടി.സി. തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവറായിരുന്നു ഹരിനാരായണന്. ഒന്പതുവര്ഷംമുന്പ് ജോലിയില്‍നിന്ന് അവധിയെടുത്ത് കൃഷിയിലേക്ക് തിരിഞ്ഞു.
ശേഷം തന്റെ യാത്രാ ആവശ്യത്തിനായി സുഹൃത്തിന്റെ കൈയില്‍നിന്ന് ഏഴുവര്‍ഷം മുന്‍പ് 1982 മോഡല്‍ റോയല്‍ എന്‍ഫില്‍ഡിന്റെ ഡീസല്‍ ബുള്ളറ്റ് വാങ്ങുകയായിരുന്നു. ചെറുപ്പംതൊട്ടേ യന്ത്രങ്ങളോടുള്ള കൗതുകംമൂലം കൃഷിക്ക് നനയ്ക്കാനും വീട്ടിലേക്കുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനും ഇതിനെത്തന്നെ പ്രയോജനപ്പെടുത്തുകയായിരുന്നു.
എന്ജിനോടുചേര്ന്ന് പല മാറ്റങ്ങളും വരുത്തി വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോറിന്റെ ഹെഡ് (വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന ചക്രം ഉള്‍പ്പെട്ട ഭാഗം) കൂട്ടിച്ചേര്‍ത്താണ് സഞ്ചരിക്കുന്ന പമ്പ് നിര്‍മിച്ചിരിക്കുന്നത്. 90 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുന്ന വാഹനത്തിന് വെള്ളം പമ്പുചെയ്യാന്‍ വളരെ കുറഞ്ഞചെലവേ വരൂ എന്ന് ഹരിനാരായണന് സാക്ഷ്യപ്പെടുത്തുന്നു.
ഇരുചക്രവാഹനം പോകുന്ന ഏതുവഴിയിലൂടെയും പോയി വെള്ളത്തിനും വൈദ്യുതിക്കും ഉപയോഗിക്കാം. രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലേക്കുവരെ ഇതുകെണ്ട് വെള്ളം പമ്പ് ചെയ്യാനാകുമെന്ന് ഹരിനാരായണന് അവകാശപ്പെടുന്നു.
ജലസേചനവകുപ്പിന്റെ പൈപ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നിടത്ത് അവര്‍ക്ക് സഹായത്തിനും ദിവസങ്ങളോളം ഉണ്ടാകുന്ന വൈദ്യുതി തടസത്താല്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും തന്റെ ബൈക്കുമായി ഇദ്ദേഹം പോവാറുണ്ട്.
വൈദ്യുതിയില്ലാത്ത തന്റെവീട്ടിലെ വെളിച്ചത്തിനായി ബുള്ളറ്റില്‍നിന്ന് ചാര്‍ജ് ചെയ്യുന്ന 100 എ.എച്ച്. 12 വോള്‍ട്ട് ബാറ്ററിയിലെ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അച്ഛന് കൃഷ്ണനും അമ്മ അമ്മിണി അമ്മക്കും ഒപ്പം ഉമ്മനഴി അര്‍ബന്‍ ബാങ്കിന് സമീപത്തെ കിഴക്കേക്കര വീട്ടിലാണ് ഹരിനാരായണന് താമസിക്കുന്നത്.
Content Highlights: Royal Enflied Bullet Use For Water Pumping and Electricity; Multi Purpose Bullet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..