ന്റര്‍സെപ്റ്റര്‍ കോണ്ടിനെന്റല്‍ ജിടി എന്നിവയ്ക്ക് പിന്നാലെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. റഗുലര്‍ ക്ലാസിക്കിന്റെ സ്‌ക്രാംബ്‌ളര്‍ വകഭേദങ്ങളായ റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ മാര്‍ച്ച് 27-ന് അവതരിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ട്രെയല്‍സിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കി. 350, 500 മോഡലുകളുടെ അടിസ്ഥാനത്തില്‍ ട്രെയല്‍സ്‌ 350, 500 എന്നീ വകഭേദങ്ങളാണ് ട്രെയല്‍സ്‌ നിരയിലുണ്ടാവുക. 

ഒഴുക്കുള്ള വെള്ളത്തെ മറികടക്കുന്ന ട്രെയല്‍സിന്റെ ദൃശ്യങ്ങള്‍ അടങ്ങിയതാണ് കമ്പനി പുറത്തിറക്കിയ ടീസര്‍. അമ്പതുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ താരമായിരുന്ന പഴയ ട്രെയല്‍സ്‌ ബൈക്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് പുതിയ ട്രയല്‍സ് 350, ട്രെയല്‍സ്‌ 500 എത്തുന്നത്. നേരത്തെ ഇന്ത്യന്‍ റോഡുകളില്‍ ഇതിന്റെ പരീക്ഷണ ഓട്ടങ്ങളും നടന്നിരുന്നു. 

റഗുലര്‍ റോയല്‍ എന്‍ഫീല്‍ഡ്‌ 350, 500 മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന എക്സ്ഹോസ്റ്റ്, വലിയ ടയര്‍, സ്പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രെയല്‍സിലെ പ്രധാന പ്രത്യേകതകള്‍. ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് ടയറുകള്‍. അല്‍പം ഉയര്‍ന്ന് സ്‌പോര്‍ട്‌സ് ടെപ്പാണ് ഹാന്‍ഡില്‍ ബാര്‍. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനം. 

അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റവുമുണ്ടാകില്ല. 350 ട്രെയല്‍സില്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ട്രയല്‍സ് 500-ല്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമാണുള്ളത്. 5 സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും ട്രെയല്‍സിലുണ്ടാകും. 

Trials
Coutesy; Gaadiwaadi

Content Highlights; Royal Enfield Trials 350 scrambler teased; launch this month