ഹാര്‍ളിയുടെ കളംപിടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ക്രൂയിസറില്‍ കരുത്തനായി സൂപ്പര്‍ മീറ്റിയോര്‍ 650


ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന ഈ ബൈക്കിന്റെ ഡിസൈനും ഫീച്ചറുകളും ആകര്‍ഷകമാണ്.

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 | Photo: Royal Enfield

ന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി.ടി. എന്നീ ഇരട്ടകള്‍ അരങ്ങ് തകര്‍ത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സി.സി. ശ്രേണിയിലേക്ക് മൂന്നാമനായി എത്തിയിരിക്കുകയാണ് സൂപ്പര്‍ മീറ്റിയോര്‍ 650 എന്ന പുതിയ മോഡല്‍. ഇറ്റലിയിലെ മിലാനില്‍ നടന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ പ്രദര്‍ശനത്തിനെത്തിച്ച ഈ വാഹനത്തിന്റെ വില 2023 ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ വിപണിക്ക് പുറമെ, ആഗോള വിപണിക്കായി ഒരുങ്ങിയിട്ടുള്ള വാഹനമാണ് സൂപ്പര്‍ മീറ്റിയോര്‍ 650.

മീറ്റിയോറിന്റെ 350 സി.സി. ബൈക്കിന്റെ ഉയര്‍ന്ന പതിപ്പ് എന്നതിനെക്കാള്‍ റോയല്‍ എന്‍ഫീല്‍ഡിന് പോലും പുതുമയായ നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന വാഹനമാണ് സൂപ്പര്‍ മീറ്റിയോര്‍ 650. എന്നാല്‍, മറ്റ് പല റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെയും പോലെ നിയോ റെട്രോ ഡിസൈനിലാണ് ഈ ബൈക്കും ഒരുങ്ങിയിരിക്കുന്നത്. ആസ്ട്രല്‍ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ, ആസ്ട്രല്‍ ഗ്രീന്‍, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രേ, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ അഞ്ച് നിറങ്ങളിലാണ് സൂപ്പര്‍ മീറ്റിയോര്‍ 350 വിപണിയില്‍ എത്തുന്നത്.





ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന ഈ ബൈക്കിന്റെ ഡിസൈനും ഫീച്ചറുകളും ആകര്‍ഷകമാണ്. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, 43 എം.എം. ഫോര്‍ക്ക് നല്‍കിയിട്ടുള്ള അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടിയോടെ പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളാണ്. ഇതില്‍ യു.എസ്.ഡി. ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവ റോയല്‍ എന്‍ഫീല്‍ഡില്‍ പോലും പുതുമയാണ്.

ടിയര്‍ ഡ്രോ്പ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഫ്യുവല്‍ ടാങ്ക് മീറ്റിയോര്‍ 350-യില്‍ നിന്ന് കടംകൊണ്ടതാണ്. താഴ്ന്നിരിക്കുന്ന സീറ്റുകളും ഉയരത്തില്‍ നല്‍കിയിട്ടുള്ള ഹാന്‍ഡില്‍ ബാറും ഫോര്‍വേഡ് ഫുട്ട് സ്റ്റെപ്പും ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള റൈഡിങ്ങാണ് ഒരുക്കുന്നത്. ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി നല്‍കുന്നതിനായി കുറഞ്ഞ സെന്റര്‍ ഗ്രാവിറ്റിയിലുള്ള പുതിയ ഷാസിയാണ് സൂപ്പര്‍ മീറ്റിയോര്‍ 650 നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകളില്‍ കരുത്തേകിയിരുന്ന എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ മീറ്റിയോര്‍ 650-ലും പ്രവര്‍ത്തിക്കുന്നത്. 648 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എ.ബി.എസുമാണ് ഈ ബൈക്കില്‍ സുരക്ഷ കാര്യക്ഷമാക്കുന്നത്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 16 ഇഞ്ചും വലിപ്പമുള്ള ടയറുകളുമാണ് ഇതിലുള്ളത്.

Content Highlights: Royal Enfield third 650 cc motorcycle super meteor unveiled in Italy, EICMA 2022 in Milan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented