റോയല്‍ എന്‍ഫീല്‍ഡ് 650 സി.സിയിലെ മൂന്നാമന്‍; സൂപ്പര്‍ മീറ്റിയോര്‍ നവംബര്‍ എട്ടിനെത്തും


വാഹനത്തിന്റെ പിന്‍ഭാഗത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടിട്ടുള്ളത്.

റോയൽ എൻഫീൽഡ് പുറത്തുവിട്ട് സൂപ്പർ മീറ്റിയോർ 650-യുടെ ടീസർ ചിത്രം | Photo: Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി.ടി. എന്നീ രണ്ട് മോഡലുകള്‍ അരങ്ങ് വാണിരുന്ന റോയല്‍ എന്‍ഫീല്‍ഡ് 650 സി.സി. ബൈക്ക് ശ്രേണിയിലേക്ക് മൂന്നാമനെ എത്തിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. ക്രൂയിസര്‍ ബൈക്ക് ശ്രേണിയില്‍ എത്തി ബുള്ളറ്റ് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ മീറ്റിയോറാണ് 650 സി.സി. എന്‍ജിനിലും നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഈ വാഹനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

സൂപ്പര്‍ മീറ്റിയോര്‍ 650 എന്ന പേരിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ. മോട്ടോര്‍സൈക്കിള്‍ ഷോയുടെ ഭാഗമായി നവംബര്‍ എട്ടിനായിരിക്കും ഈ ബൈക്ക് പ്രദര്‍ശനത്തിനെത്തുക. കഴിഞ്ഞ വര്‍ഷം മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എസ്.ജി. 650 കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനില്‍ തന്നെയായിരിക്കും പ്രൊഡക്ഷന്‍ പതിപ്പും എത്തിക്കുകയെന്നാണ് വിലയിരുത്തലുകള്‍.വാഹനത്തിന്റെ പിന്‍ഭാഗത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടിട്ടുള്ളത്. മീറ്റിയോറിന് സമാനമായി എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗഡ് ടെയ്ല്‍ലാമ്പാണ് സൂപ്പര്‍ മീറ്റിയോര്‍ 650-യിലും നല്‍കിയിട്ടുള്ളത്. പിറെല്ലി ഫാന്റം സ്പോര്‍ട്സ്‌കോമ്പ് ടയറുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുള്ളത്. മീറ്റിയോര്‍ ബൈക്കില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളില്‍ ഭൂരിഭാഗവും പുതിയ ബൈക്കിലും നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

മറ്റ് 650 സി.സി. ബൈക്കുകളില്‍ നിന്ന് കടംകൊണ്ട മെക്കാനിക്കല്‍ ഫീച്ചറുകളായിരിക്കും സൂപ്പര്‍ മീറ്റിയോറില്‍ നല്‍കുക. 648 സി.സി. ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഫോര്‍ സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിലും നല്‍കുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ച് സംവിധാനത്തിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 650 സി.സി. ശ്രേണിയില്‍ ഇന്റര്‍സെപ്റ്ററിന് മുകളിലായിരിക്കും സൂപ്പര്‍ മീറ്റിയോറിന്റെ സ്ഥാനം.

Content Highlights: Royal Enfield third 650 cc motorcycle super meteor unveil in November 8, Royal Enfield Super Meteor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented