സൂപ്പര്‍ മെറ്റിയോര്‍ 650 ഇന്ത്യയിലും അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; നിരത്തില്‍ പുതുവര്‍ഷമെത്തും


ഇറ്റലിയിലെ മിലാനില്‍ നടന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 | Photo: Royal Enfield

രാജ്യത്തിനകത്തും പുറത്തുമുള്ള റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരുടെയും ബുള്ളറ്റ് പ്രേമികളുടെയും സംഗമ വേദിയാണ് എല്ലാ വര്‍ഷവും ഗോവയില്‍ നടക്കാറുള്ള റൈഡര്‍ മാനിയ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ പൊലിമയോടെയാണ് ഇത്തവണ ഈ ആഘോഷം നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷം റൈഡര്‍ മാനിയ വേദിയെ ആകര്‍ഷമാക്കുന്ന മറ്റൊന്ന് കൂടിയുണ്ടായിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സൂപ്പര്‍ മീറ്റിയോര്‍ 650-യുടെ ഇന്ത്യ പ്രവേശനവും ഈ വേദിയിലായിരുന്നു.

ഇറ്റലിയിലെ മിലാനില്‍ നടന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. റൈഡര്‍ മാനിയയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചെങ്കിലും 2023-ന്റെ തുടക്കത്തിലായിരിക്കും ഇത് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.ഡി. ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് തുടങ്ങിയവയെല്ലാം മറ്റ് പല ബൈക്കുകളിലും നല്‍കിയിരുന്നെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650-യില്‍ കൂടിയാണ് ഇവ എത്തിക്കുന്നവെന്നതും ഈ ബൈക്കിന്റെ സവിശേഷതകളിലൊന്നാണ്.

ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലാണ് സൂപ്പര്‍ മീറ്റിയോര്‍ 650. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്സ്ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടിയോടെ പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളാണ്. ഇതില്‍ യു.എസ്.ഡി. ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നിവ റോയല്‍ എന്‍ഫീല്‍ഡില്‍ പോലും പുതുമയാണ്.

ടിയര്‍ ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഫ്യുവല്‍ ടാങ്ക് മീറ്റിയോര്‍ 350-യില്‍ നിന്ന് കടംകൊണ്ടതാണ്. താഴ്ന്നിരിക്കുന്ന സീറ്റുകളും ഉയരത്തില്‍ നല്‍കിയിട്ടുള്ള ഹാന്‍ഡില്‍ ബാറും ഫോര്‍വേഡ് ഫുട്ട് സ്റ്റെപ്പും ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള റൈഡിങ്ങാണ് ഒരുക്കുന്നത്. ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി നല്‍കുന്നതിനായി കുറഞ്ഞ സെന്റര്‍ ഗ്രാവിറ്റിയിലുള്ള പുതിയ ഷാസിയാണ് സൂപ്പര്‍ മീറ്റിയോര്‍ 650 നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകളില്‍ കരുത്തേകിയിരുന്ന എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ മീറ്റിയോര്‍ 650-ലും പ്രവര്‍ത്തിക്കുന്നത്. 648 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എ.ബി.എസുമാണ് ഈ ബൈക്കില്‍ സുരക്ഷ കാര്യക്ഷമാക്കുന്നത്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 16 ഇഞ്ചും വലിപ്പമുള്ള ടയറുകളുമാണ് ഇതിലുള്ളത്.

Content Highlights: Royal Enfield Super Meteor 650 launched in india duing rider Mania Goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented