റോയൽ എൻഫീൽ ഹണ്ടർ പരീക്ഷണയോട്ടത്തിൽ | Photo: Vikatan.com
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി കൈപിടിയില്‍ ഒതുക്കാനുള്ള ശക്തമായ നീക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. മിഡ്-സൈസ് ബൈക്ക് ശ്രേണിയില്‍ റോയല്‍ എല്‍ഫീല്‍ഡ് കരുത്ത് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 350 സി.സി. ബൈക്ക് ശ്രേണയില്‍ പുതുതായി ഒരു മോഡല്‍ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് റോയല്‍ എന്‍ഫീല്‍ഡ്.
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ എന്ന പേരിലായിരിക്കും ഈ ബൈക്ക് എത്തുകയെന്നാണ് സൂചന. അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് എതിരാളിയായി സ്വയം പ്രഖ്യാപിച്ച് നിരത്തുകളില്‍ എത്തിയ ഹോണ്ട സി.ബി.350 ആര് മോഡലുമായി കൊമ്പുകോര്ക്കുന്നതിനായിരിക്കും ഹണ്ടറിനെ നിരത്തുകളില്‍ എത്തിക്കുകയെന്നും വിവരമുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വെളിപ്പെടുത്തല്‍ എത്തിയിട്ടില്ല.
എന്നാല്‍, റോയല്‍ എന്‍ഫീഡിന്റെ പുതിയ ഒരു മോഡല്‍ മൂടിക്കെട്ടലുകളുമായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പല തവണയായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഹണ്ടര്‍ ആയിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോറിന് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലായിരിക്കും ഹണ്ടറും ഒരുങ്ങുക. ഡിസൈനില്‍ അല്‍പ്പം മോഡേണായിരിക്കും.
ടിയര്‍ഡ്രോപ്പ് ഷേപ്പ് ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, ബാക്ക് റെസ്റ്റ്, വൃത്താകൃതിയിലുള്ള ടെയ്ല്‍ലാമ്പ്, വലിപ്പം കുറഞ്ഞ ഫെന്‍ഡറുകള്‍, റൗണ്ട് ഹെഡ്ലാമ്പ്, എന്ജിന് ഗാര്‍ഡ്, പുതിയ ഷേപ്പിലുള്ള എക്സ്ഹോസ്റ്റ് എന്നിവയായിരിക്കും ഡിസൈന്‍ ഹൈലൈറ്റ്. മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി മധ്യഭാഗത്തായിരിക്കും ഫുട്ട്റെസ്റ്റ് നല്‍കുക. ഇതിനൊപ്പം നിരവധി ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കും.
റോയല്‍ എന്‍ഫീഡിന്റെ ക്ലാസിക് ഉള്‍പ്പെടെയുള്ള മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഡ്യുവല്‍ ഡിസ്ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഈ ബൈക്കിലെ സുരക്ഷ കാര്യക്ഷമമാക്കും.
Source: Autocar India
Content Highlights; Royal Enfield Soon Launch new 350CC Bike Hunter In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..