ഹിമാലയന്റെ കുഞ്ഞനുജന്‍; റോഡുകള്‍ക്ക് മാത്രമായി റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 വരുന്നു


റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള അടുത്ത അവതരണം ഈ ബൈക്കിന്റെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

റോയൽ എൻഫീൽഡ് സ്‌ക്രാം 411 | Photo: Team BHP

ഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ ഓഫ് റോഡുകള്‍ കീഴടക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എത്തിയതെങ്കില്‍ അതേ രൂപസാദൃശ്യവുമായി റോഡുകള്‍ക്കായും ഒരു ബൈക്ക് എത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാലയന്റെ ഡിസൈന്‍ ശൈലി പിന്തുടര്‍ന്ന് നേരിയ മാറ്റങ്ങളുമായെത്തുന്ന ഈ ബൈക്കിന് സ്‌ക്രാം 411 എന്ന് പേര് നല്‍കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഈ ബൈക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 എന്ന പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീം ബി.എച്ച്.പി. സ്‌ക്രാം 411 ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയെന്ന സൂചനയാണ് ഈ ചിത്രത്തിലൂടെ വെളിവാകുന്നത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള അടുത്ത അവതരണം ഈ ബൈക്കിന്റെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. സ്‌ക്രാം 411-ന്റെ ബ്രോഷറും മറ്റ് സൂചനകളും മുമ്പുതന്നെ സമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹിമാലയന്‍ അഡ്വഞ്ചര്‍ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈന്‍ മാറ്റങ്ങളോടെയാണ് സ്‌ക്രാം 411 എത്തുന്നത്. ഹിമാലയനില്‍ നല്‍കിയിട്ടുള്ള വിന്‍ഡ് സ്‌ക്രീന്‍, ലഗേജ് റാക്ക്, 21 ഇഞ്ച് വീല്‍, എന്നിവ സ്‌ക്രാമില്‍ നല്‍കിയിട്ടില്ലെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. 19 ഇഞ്ച് വീലാണ് ഇതിലുള്ളതെന്നാണ് വിവരം. ഹിമാലയന്‍ മോഡലിന് സ്പോര്‍ട്ടി ഭാവം നല്‍കിയിരുന്ന ഉയര്‍ന്ന ഫെന്‍ഡര്‍ പുതിയ മോഡലില്‍ നല്‍കാത്തതും ഈ ബൈക്കിലെ മാറ്റമാണ്.

പുതിയ ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, രൂപമാറ്റം വരുത്തിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍, വലിപ്പം കുറഞ്ഞ ഹാന്‍ഡില്‍ ബാര്‍, പുതുമയുള്ള ബാഡ്ജിങ്ങും പെയിന്റ് സ്‌കീമും, സിംഗിള്‍ സീറ്റ്, ഗ്രാബ് റെയില്‍, ടെയ്ല്‍ലാമ്പ്, സാധാരണ ബൈക്കുകള്‍ക്ക് സമാനമായ ഫെന്‍ഡര്‍ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നല്‍കുന്നവയാണ്. എക്സ്ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളത്.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഹിമാലയനില്‍ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയര്‍-ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹിമാലയനില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹിമാലയനില്‍ 220 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുള്ളതെങ്കില്‍ സ്‌ക്രാം 411-ല്‍ ഇത് 200 എം.എം. ആയി കുറച്ചിട്ടുണ്ട്.

Content Highlights: Royal enfield scram 411 bike to be launch on april, Royal Enfield Himalayan, Royal Enfield Scram 411

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented