ളംമാറ്റി ചവിട്ടാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണ്. പുതിയ 650 സി.സി.മോട്ടോര്‍സൈക്കിളിന്റെ പ്രഖ്യാപനത്തോടെ ഇന്ത്യയിലെ പുതിയ ശ്രേണിയിലേക്ക് കൂടി കമ്പനി കൈവെക്കുകയാണ്. 

അടുത്തിടെ അമേരിക്കയില്‍ പുറത്തിറക്കിയ കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളാണ് നവംബര്‍ 14-ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനുള്ള ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. മൂന്നു ലക്ഷമാണ് ഇവയ്ക്ക് പ്രതീക്ഷിക്കുന്ന വില. ഡിസംബര്‍ മുതല്‍ വാഹനം വിതരണം ചെയ്തുതുടങ്ങുമെന്നാണ് അറിവ്.

535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനായാണ് 650 സിസി കോണ്‍ടിനന്റല്‍ ജിടി എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണുണ്ടാവുക. റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. 

Royal Enfield


ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650. കണ്ണുനീര്‍ത്തുള്ളി രൂപം തന്നെയാണ് ഇന്ധനടാങ്കിനുണ്ടാവുക. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും പ്രത്യേകതയാണ്. 

കോണ്‍ടിനന്റല്‍ ജിടി 650 ലളിതമാണ്. ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം. നീളം കൂടിയ ഇന്ധനടാങ്ക്, ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാര്‍ എന്നിവ കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ കാണാം.

650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ടുബൈക്കുകളിലും. 46.3 ബി.എച്ച്.പി. കരുത്തും 52 എന്‍.എം.ടോര്‍ക്കും നല്‍കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട സിലിന്‍ഡര്‍ എന്‍ജിനായതുകൊണ്ട് ശബ്ദത്തിന് കുറവുണ്ടാവില്ല. സ്ലിപ്പര്‍ ക്ലച്ചും എ.ബി.എസും ഇരുവര്‍ക്കുമുണ്ടാവും. 

Royal Enfield

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കുകളില്‍. 320 മില്ലീമീറ്റര്‍ ഡിസ്‌ക് മുന്നിലും എ.ബി.എസ്. പിന്തുണയോടെയുള്ള 240 മില്ലീമീറ്റര്‍ ഡിസ്‌ക് പിന്‍ ടയറിലുമുണ്ടാകും.