റോയൽ എൻഫീൽഡ് ഹണ്ടർ 350
മിഡ്-സൈസ് ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനായി ഹണ്ടര്‍ 350 എത്തി. ഓഗസ്റ്റ് ഏഴാം തീയതി നടക്കാനിരിക്കുന്ന ഔദ്യോഗിക അവതരണത്തിന് മുന്നോടിയായാണ് ഈ ബൈക്ക് നിര്‍മാതാക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ബൈക്ക് ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഹോണ്ടര്‍ 350 നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍, ക്ലാസിക് തുടങ്ങിയ ബൈക്കുകള്‍ക്ക് അടിസ്ഥാനമായ ജെ പ്ലാറ്റ്ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്. 2016 മുതല്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന്റെ നിര്മാണത്തിലാണെന്നാണ് കമ്പനി സി.ഇ.ഒ. സിദ്ധാര്‍ഥ ലാല്‍ അറിയിച്ചത്. റെട്രോ, മെട്രോ എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില അവതരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

റോഡ്സ്റ്റര്‍ ബൈക്കുകളുടെ ഡിസൈന്‍ ശൈലിയിലാണ് ഹണ്ടര്‍ ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയാണ് ഹണ്ടറിലുമുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്കി ഡ്യുവല്‍ ടോണിലാണ് ടാങ്കിന്റെ ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് എന്നിവയും ഈ വാഹനത്തിന് അഴകേകും.
എന്ജിന് ഏരിയ, എക്സ്ഹോസ്റ്റ്, തുടങ്ങി അലോയി വീലുകള്‍ വരെ എല്ലാം ബ്ലാക്ക് നിറത്തിലാണ് ങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ സ്ക്രീന്‍ നല്‍കിയിട്ടുള്ള സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് അടിസ്ഥാനമായി നല്‍കിയിട്ടുള്ളത്. അതേസമയം, ഉയര്‍ന്ന പതിപ്പില്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും നല്‍കുന്നുണ്ട്. റിബല്‍ ബ്ലൂ, റിബല്‍ റെഡ്, റിബല്‍ ബ്ലാക്ക്, ഡാപ്പര്‍ ആഷ്, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് ഹോണ്ടര്‍ 350 വിപണികളില്‍ എത്തുന്നത്.

റോയല്‍ എന്‍ഫീഡിന്റെ പുതിയ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്സ്. മുന്നില്‍ 300 എം.എമ്മും പിന്നില്‍ 270 എം.എം വലിപ്പവുമുള്ള ഡിസ്ക് ബ്രേക്ക് ആണ് ഇതിലൊരുങ്ങുക. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സംവിധാനവും ഈ ബൈക്കിലെ സുരക്ഷ കാര്യക്ഷമമാക്കും.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എടുക്കുന്ന സമയത്തിനെക്കാള് രണ്ട് സെക്കന്റ് കുറവ് സമയത്തിനുള്ളില്‍ ഹണ്ടര്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 114 കിലോമീറ്ററാണ് പരമാവധി വേഗത. ക്ലാസിക് 350-യെക്കാള്‍ 10 കിലോ ഭാരം കുറച്ച് 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിലുള്ളത്. 1370 എം.എം. വീല്‍ബേസും 800 എം.എം. സീറ്റ് ഹൈറ്റുമാണ് ഇതില്‍ നല്‍കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..