റെനാള്‍ നീണ്ട കാത്തിരിപ്പിന് വിരാമംകുറിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് പുതിയ മോഡലുകള്‍ നവംബര്‍ 14-ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്. വാഹനത്തിനുള്ള അനൗദ്യോഗിക ബുക്കിങ് പല ഡീലര്‍ഷിപ്പുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനിലാണ് പുതിയ ഇരട്ടക്കുട്ടികൾ വരുന്നത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കമ്പനിയുടെ ആദ്യ ബൈക്കുകളാണിവ. നേരത്തെ അമേരിക്കന്‍ വിപണിയിലെത്തിയ ഈ രണ്ടു മോഡലുകള്‍ക്കും ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിനുള്ളില്‍ വില വരുമെന്നാണ് ആദ്യ സൂചനകള്‍.  

Interceptor 650

648 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6 സ്പീഡാണ് ഗിയര്‍ബോക്സ്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. സ്റ്റാൻ ന്റേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇരു മോഡലും ലഭ്യമാകും, മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കിനൊപ്പം സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കും.

നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിയാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഡിസൈന്‍. വിപണിയിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ കോണ്ടിനെന്റല്‍ ജിടി 650. 

Royal Enfield

മിലനില്‍ നടക്കാനിരിക്കുന്ന 2018 EICMA ഓട്ടോ ഷോയില്‍ ഇതിലും കരുത്തുറ്റ പുതിയ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ സൂചന നല്‍കി പുതിയ മോഡലിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടിരുന്നു. 834 സിസി എന്‍ജിന്‍ കരുത്തുള്ള ഒരു ബോബര്‍ മോഡലായിരിക്കും ഇതെന്നാണ്‌ ആദ്യ സൂചനകള്‍. 

Royal Enfield

Content Highlights; Royal Enfield Continental GT, Interceptor 650 Launch On November 14