ന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് പിന്നാലെ ആഗോള തലത്തില്‍ പുതിയൊരു മോഡല്‍ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയിരുന്നു. ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് പുതിയ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിലുള്ള കണ്‍സെപ്റ്റ് മോഡല്‍ 'കണ്‍സെപ്റ്റ് KX' ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ചു. 1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്‌സിന്റെ വരവ്. രൂപത്തിലും ആ പഴയ തനിമ അതുപോലെ പകര്‍ത്തിയാണ് പുതിയ കെഎക്‌സ് അവതരിച്ചത്.  

Royal Enfield Concept KX

അതേസമയം കണ്‍സെപ്റ്റ് കെഎക്‌സിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തുവന്ന സൂചനകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുക. എന്‍ജിന്‍ രൂപഘടനയും പഴയ ഐതിഹാസിക കെഎക്‌സിന് സമാനമാണ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ കെഎക്‌സിന്റെ ഹൃദയത്തുടിപ്പ്. ചരിത്രത്തില്‍ എന്‍ഫീല്‍ഡിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനും ഇതായിരിക്കുന്നു. റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ കെഎല്‍സിന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്-ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കെഎക്‌സിന് കരുത്തന്‍ പരിവേഷം നല്‍കും.

അഡംബര മോട്ടോര്‍സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ കെഎസ്‌ക് കമ്പനി പ്രദര്‍ശിപ്പിച്ചത്‌. അതേസമയം ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഡിസൈന്‍ പഠനത്തിന് വേണ്ടി നിര്‍മിച്ച മോഡലാണിത്. എന്നാല്‍ ഈ ഡിസൈന്‍ ഭാവി മോഡലുകള്‍ക്ക് പ്രചോദനമാകുമെന്നാണ് സൂചന. ഇന്ത്യയിലും ബ്രിട്ടണിലുമായിട്ടാണ് ഇതിന്റെ രൂപകല്‍പന നടന്നത്. 2017 മാര്‍ച്ച് മുതലാണ് കെഎക്‌സിനുള്ള ജോലികള്‍ കമ്പനി ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്‍സെപ്റ്റ് പൂര്‍ത്തിയാക്കാനും എന്‍ഫീല്‍ഡ്‌ ഡിസൈനിങ് ടീമിന് സാധിച്ചു. 

Royal Enfield Concept KX

Content Highlights; Royal Enfield Concept KX Motorcycle Unveiled at EICMA 2018