ന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ ബൈക്കുകള്‍ നിരത്തിലെത്തിച്ചതിന് പിന്നാലെ അല്‍പ്പം ആഡംബരഭാവമുള്ള ബൈക്ക് നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍. 

പുതിയ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിലുള്ള കണ്‍സെപ്റ്റ് മോഡല്‍ 'കണ്‍സെപ്റ്റ് KX ബോബര്‍' അടുത്തിടെ ഇറ്റലിയില്‍ നടന്ന മിലന്‍ ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ ബൈക്ക് 2022-ഓടെ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്സ് ബോബറിന്റെ വരവ്. രൂപത്തിലും ആ പഴയ തനിമ അതുപോലെ പകര്‍ത്തിയാണ് പുതിയ കെഎക്സ് ബോബര്‍ അവതരിച്ചത്.  

90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 838 സിസി വി-ട്വിന്‍ ഓയില്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തുപകരുക. റോയല്‍ എന്‍ഫീല്‍ഡും പൊളാരിസും ചേര്‍ന്നാണ് ഈ എന്‍ജിന്‍ വികസിപ്പിക്കുന്നത്. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ കെഎക്‌സിന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, വലിയ ടയറുകള്‍, സ്പോര്‍ട്ടി ടാങ്ക്-ഹെഡ്ലൈറ്റ് എന്നിവ പുതിയ കെഎക്സിന് കരുത്തന്‍ പരിവേഷം നല്‍കും.

സ്‌പോര്‍ട്ടി ഭാവം പകരുന്നതിനായി 20 സ്‌പോക്ക് അലോയി വീലുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. മുന്നില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡിസ്‌ക് ബ്രേക്കുമായിരിക്കും ഈ ബൈക്കിന് സുരക്ഷയൊരുക്കുന്നത്. 

2017 മാര്‍ച്ച് മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് കെഎക്സ് ബോബര്‍ കണ്‍സെപ്റ്റിന്റെ പണിപ്പുരയിലാണ്. ഇന്ത്യയിലും ബ്രിട്ടണിലുമായിട്ടാണ് ഇതിന്റെ രൂപകല്‍പന നടന്നത്.

Content Highlights: Royal Enfield Concept KX Bobber Launch In 2022