റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, 500 മോഡലുകളില്‍ അലോയ് വീല്‍ ഉള്‍പ്പെടുത്താനൊരുങ്ങി കമ്പനി. നിലവില്‍ നിരത്തിലുള്ള തണ്ടര്‍ബേര്‍ഡ് 350X, 500X എന്നീ മോഡലുകളിലെ അതേ അലോയ് വീല്‍ യൂണിറ്റുകള്‍ ഓപ്ഷണലായി ക്ലാസിക്ക് നിരയില്‍ നല്‍കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നീക്കം. 

അടുത്തിടെ നിരത്തിലെത്തിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളിലും വൈകാതെ അലോയ് വീല്‍ വരുമെന്നാണ് സൂചന. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും അലോയ് വീല്‍ ഓപ്ഷണലായി ഉടന്‍ വരുമെന്ന് വ്യക്തമാക്കുന്നുണ്ട്. 650 സിസി ഇരട്ടകള്‍ക്ക് മുമ്പെ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ബൈക്കില്‍ അലോയ് വീല്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 

Content Highlights; Royal Enfield Classic to get alloy wheels soon