ന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ എതിരാളികളെ പേടിക്കാത്ത ഒരേയൊരു കമ്പനിയേയുള്ളൂ. അത് മറ്റൊന്നുമല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് ഉള്‍പ്പെടെയുള്ള മോഡലുകളാണ്. കാലാകാലങ്ങളില്‍ പല എതിരാളികളും എത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും ബുള്ളറ്റിന്റെ ജനപ്രീതിയില്‍ കരിനിഴല്‍ വീഴത്തിയിട്ടില്ല. 

ഈ ജനപിന്തുണയുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഒരു മോഡല്‍ കൂടി എത്തിക്കുകയാണ്. കൂടുതല്‍ സ്‌പോര്‍ട്ടിയായി ക്ലാസിക് 500 സ്‌ക്രാംബ്ലര്‍ എന്ന മോഡലാണ് അവതരിക്കാനൊരുങ്ങുന്നത്. നിരത്തിലെത്തുന്നതിന് മുമ്പുള്ള പരീക്ഷണയോട്ടത്തിനിടെ ഈ ബൈക്കും ക്യാമറയില്‍ കുടുങ്ങി. 

നിലവില്‍ നിരത്തിലുള്ള ക്ലാസിക് 500-ല്‍ നിന്ന് കാഴ്ചയിലും കരുത്തിലും നേരിയ മാറ്റങ്ങളോടെയാണ് 500 സ്‌ക്രാംബ്ലര്‍ എത്തിയിട്ടുള്ളത്. ബുള്ളറ്റില്‍ നിന്ന് കടമെടുത്ത രൂപമാണെങ്കില്‍ വീതി കുറഞ്ഞ പിന്‍ഭാഗം മുകളിലേക്ക് പൊങ്ങി നല്‍കുന്ന സ്‌പോര്‍ട്ട് സൈലന്‍സര്‍, സ്‌പോര്‍ട്‌സ് മോഡല്‍ ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ്‌ ഒറ്റനോട്ടത്തിലെ പുതുമ.

ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള ടയറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്. 

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലും പ്രവര്‍ത്തിക്കുന്നത്. ഇത് 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും ക്ലാസിക് 500 സ്‌ക്രാംബ്ലറിന് സുരക്ഷ ഒരുക്കുന്നത്.

Content Highlights: Royal Enfield Classic 500 Scrambler Launch Soon