ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും ആരാധകരുള്ള ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബുള്ളറ്റിന്റെ ഈ ആധിപത്യം തകര്‍ക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി കമ്പനികള്‍ എത്തിയെങ്കിലും ബുള്ളറ്റിനെ വെല്ലാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ക്ലാസിക് 350, ക്ലാസിക് 500, ബുള്ളറ്റ് ഹിമാലയന്‍ എന്നിങ്ങനെ നീളുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ശ്രേണിയിലേക്ക് അടുത്തിടെ അവതരിപ്പിച്ച ക്ലാസിക് 500 എബിഎസ് നിരത്തിലെത്തി തുടങ്ങി. 2.10 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില.
സ്റ്റീല്‍ത്ത് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം എന്നീ നിറങ്ങളിലാണ് ക്ലാസിക് 500 എബിഎസ് നിരത്തിലെത്തിച്ചിരിക്കുന്നത്. എബിഎസ് സംവിധാനത്തില്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബൈക്കായ ക്ലാസിക് 350 സിഗ്നല്‍ എഡീഷന് എത്തിയതിന് പിന്നാലെയാണ് 500 സിസിയിലും എബിഎസ് സുരക്ഷ ഒരുക്കിയത്.
ക്ലാസിക് സിഗ്നല്‍ എഡീഷനിലും, ഹിമാലയനിലും നല്‍കിയിരിക്കുന്ന ഇരട്ട ചാനല്‍ എബിഎസ് സംവിധാനം തന്നെയാണ് ക്ലാസിക് 500-ലും ഒരുക്കിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ ബൈക്കുകളിലും ഈ സംവിധാനം ഒരുക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.
സുരക്ഷ സംവിധാനം കാര്യക്ഷമമായതൊഴിച്ചാല് ക്ലാസിക് 500-ല്‍ എന്ജിന് സംബന്ധമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇത് അഞ്ച് സ്പീഡ് ഗിയര്‍ ബോക്സില്‍ 499 സിസി എന്ജിന് 27 ബിഎച്ച്പി പവറും 41 എന്‍എം ടോര്‍ക്കുമേകും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..