ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പോപ്പുലര്‍ മോഡലായ ക്ലാസിക് 350 കൂടുതല്‍ കളര്‍ഫുള്ളാകുന്നു. മെറ്റാലോ സില്‍വര്‍, ഓറഞ്ച് എംബര്‍ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് ക്ലാസിക് 350 എത്തുന്നത്. മാറ്റങ്ങളുമായെത്തുന്ന ക്ലാസിക് 350-ക്ക് 1.83 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 

പുതിയ വേരിയന്റുകളിലെ അലോയ് വീലും ട്യൂബില്ലാത്ത ടയറും സാഹസികരായ സഞ്ചാരികള്‍ക്ക് മികച്ച നിയന്ത്രണം ലഭ്യമാക്കുന്നു. കമ്പനി അടുത്തിടെ അവതരിപ്പിച്ച 'മെയ്ക്ക് ഇറ്റ് യുവേഴ്സ്' (എം.ഐ.വൈ.) ക്ലാസിക് 350-ക്കും ബാധകമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തതിനുശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സംവിധാനമാണ് എം.ഐ.വൈ.

പുതിയ നിറങ്ങള്‍ അവതരിപ്പിച്ചത് ഒഴിച്ച് നിര്‍ത്തിയാല്‍ വേറെ മാറ്റങ്ങളൊന്നും ക്ലാസിക് 350 വരുത്തിയിട്ടില്ല. പുതിയ നിറങ്ങള്‍ക്ക് പുറമെ, സ്റ്റെല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക്, ഗണ്‍മെറ്റല്‍ ഗ്രേ, ക്ലാസിക്ക് ബ്ലാക്ക്, സ്‌റ്റോംറൈഡര്‍ സാന്റ്, എയര്‍ബോണ്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ക്ലാസിക് 350 നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 

സിംഗിള്‍ ഡൗണ്‍ട്യൂബ് അടിസ്ഥാനമൊരുക്കുന്ന ക്ലാസിക് 350-യുടെ മുന്നില്‍ 35 എം.എം. ഫോര്‍ക്കും പിന്നില്‍ അഞ്ച് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സുഖയാത്ര ഒരുക്കുന്നത്. 2160 എം.എം നീളമുള്ള ക്ലാസിക് 350-ക്ക് 1390 എം.എം ആണ് വീല്‍ബേസ് ഒരുക്കിയിട്ടുള്ളത്. 

മെക്കാനിക്കലായും മാറ്റം വരുത്തിയിട്ടില്ല. ബി.എസ്-6 നിലവാരത്തിലുള്ള 346 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് ക്ലാസിക്ക് 350-യുടെ കരുത്ത്. ഇത് 19.1 ബി.എച്ച്.പി പവറും 28 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Royal Enfield Classic 350 launched With Two New Colours