മ്പതുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ താരമായിരുന്ന പഴയ ട്രയല്‍സ് മോഡലുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ 350, 500 ബുള്ളറ്റ് ട്രയല്‍സ് മോഡലുകള്‍ കമ്പനി പുറത്തിറക്കി. നിരത്തിലുള്ള 350, 500 മോഡലുകളുടെ അടിസ്ഥാനത്തില്‍ ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ട്രയല്‍സിന്റെ രൂപകല്‍പന. ട്രയല്‍സ് 350 മോഡലിന് 1.62 ലക്ഷം രൂപയും ട്രയല്‍സ് 500 ന് 2.07 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 

trials

റഗുലര്‍ റോയല്‍ എന്‍ഫീല്‍ഡ് 350, 500 മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രയല്‍സിലെ പ്രധാന പ്രത്യേകതകള്‍. ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് ടയറുകള്‍. അല്‍പം ഉയര്‍ന്ന് സ്പോര്‍ട്സ് ടെപ്പാണ് ഹാന്‍ഡില്‍ ബാര്‍. ക്രോസ് ബ്രെയ്‌സും ഇതിലുണ്ട്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനം. ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, എന്‍ജിന്‍, ഇരുവശങ്ങള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ബുള്ളറ്റിന് സമാനം. 

trials

ട്രയല്‍സ് 350 റെഡ് ഫ്രെയ്മിലും ട്രയല്‍സ് 500 ഗ്രീന്‍ ഫ്രെയ്മിലുമാണ്. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റവുമുണ്ടാകില്ല. 350 ട്രെയല്‍സില്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ട്രെയല്‍സ് 500-ല്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമാണുള്ളത്. രണ്ടിലും 5 സ്പീഡാണ്‌ ഗിയര്‍ബോക്സ്. 

മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴുസുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും ട്രയല്‍സിലുണ്ട്. എന്‍ജിന്‍ ഗാര്‍ഡ്, ഹെഡ്‌ലൈറ്റ് ഗ്രില്‍, നമ്പര്‍ ബോര്‍ഡ്, അലൂമിനിയം സംപ്ഗാര്‍ഡ്, ഹാന്‍ഡില്‍ബാര്‍ ബ്രെയ്‌സ് പാഡ് എന്നീ അഡീഷ്ണല്‍ ആക്‌സസറികളും ഇതില്‍ കമ്പനി ഉള്‍പ്പെടുത്തുന്നുണ്ട്. 

trials

Content Highlights; Royal Enfield Bullet Trials 350, 500 launched