റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബുള്ളറ്റിന്റെ എല്ലാ മോഡലുകളിലും സ്റ്റാന്റേഡായി ബാക്ക് ടയറിലും ഡിസ്‌ക് ബ്രേക്കിന്റെ സുരക്ഷ ഒരുക്കുന്നു. ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്കാണ് പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നത്. 

ഡിസ്‌ക് ബ്രേക്ക് സുരക്ഷയില്‍ എത്തുന്ന ബുള്ളറ്റ് ബൈക്കുകള്‍ക്ക് 1.28 ലക്ഷം മുതല്‍ 1.73 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 125 സിസിക്ക് മുകളില്‍ കരുത്തുള്ള ബൈക്കുകളില്‍ സുരക്ഷ ശക്തമാക്കുന്നതിനായുള്ള ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം.

ഡിസ്‌ക്  ബ്രേക്ക് നല്‍കിയെങ്കിലും മെക്കാനിക്കന്‍ സംബന്ധമായ മാറ്റങ്ങള്‍ ഒന്നും ഈ ബൈക്കുകളിലില്ല. ബുള്ളറ്റ് 350 മോഡല്‍ 346 സിസിയില്‍ 20 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും, ബുള്ളറ്റ് 500 മോഡല്‍ 499 സിസിയില്‍ 28 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകും.

പിന്നില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയെങ്കിലും എബിഎസ് സംവിധാനം ഈ മോഡലില്‍ നല്‍കിയിട്ടില്ല. എന്നാല്‍, 2019 ഏപ്രില്‍ മാസത്തിന് മുമ്പായി ഈ ബൈക്കുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Royal Enfield Bullet gets rear disc brake as standard