2 മിനിറ്റിനുള്ളില്‍ വിറ്റുത്തീര്‍ന്നു; റോയല്‍ എന്‍ഫീല്‍ഡ് ആനിവേഴ്‌സറി എഡിഷന്‍ ഇരട്ടകള്‍ വന്‍ ഹിറ്റ്


EICMA 2021-ആണ് ഇന്റര്‍സെപ്റ്റര്‍ INT650, കോണ്ടിനെന്റല്‍ ജി.ടി.650 എന്നീ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്.

ആനിവേഴ്‌സറി എഡിഷൻ ബൈക്കുകൾ | Photo: Royal Enfield

120-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി.650 മോഡലുകളുടെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ ആറിന് ബുക്കിങ്ങ് തുറന്ന ഈ വാഹനത്തിന്റെ വില്‍പ്പന വെറും രണ്ട് മിനിറ്റില്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിക്കായി ആനിവേഴ്‌സറി എഡിഷന്റെ 120 യൂണിറ്റാണ് അനുവദിച്ചിട്ടുള്ളതെന്നും വിവരമുണ്ട്.

ഇന്ത്യ, യൂറോപ്പ്, അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് വിപണികള്‍ക്കായി ആനിവേഴ്‌സറി എഡിഷന്‍ മോഡലുകളുടെ 480 യൂണിറ്റ് മാത്രമാണ് ഒരുങ്ങിയിരുന്നത്. ഇതില്‍ 60 വീതം 120 യൂണിറ്റാണ് ഇന്ത്യക്കായി അനുവദിച്ചിരുന്നത്. ഡിസംബര്‍ ആറാം തിയതി വൈകുന്നേരം ഏഴ് മണിക്കാണ് ബുക്കിങ്ങ് ആരംഭിച്ചത്. രണ്ട് മിനിറ്റിനുള്ളില്‍ വില്‍പ്പന പൂര്‍ത്തിയാകുകയായിരുന്നു. ബുക്കിങ്ങിലെ മുന്‍ഗണന അനുസരിച്ച് വിതരണം നടത്തും.

EICMA 2021-ആണ് ഇന്റര്‍സെപ്റ്റര്‍ INT650, കോണ്ടിനെന്റല്‍ ജി.ടി.650 എന്നീ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലണ്ടനിലേയും ഇന്ത്യയിലേയും ജീവനക്കാരാണ് ഈ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ബ്ലാക്ക് ക്രോം കളര്‍ സ്‌കീമിലുള്ള ടാങ്ക്, വശങ്ങളില്‍ നല്‍കിയിട്ടുള്ള 120 ബാഡ്ജിങ്ങ്, മറ്റ് ഭാഗങ്ങളില്‍ പൂശിയിട്ടുള്ള ബ്ലാക്ക് നിറം എന്നിങ്ങനെയായിരിക്കും ഈ വാഹനം ഒരുങ്ങുക.

1901 നവംബറില്‍ ലണ്ടനില്‍ നടന്ന സ്റ്റാന്‍ലി സൈക്കിള്‍ ഷോയിലാണ് ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിക്കുന്നത്. 2021-ല്‍ 120 വര്‍ഷം പൂര്‍ത്തിയാക്കിന്റെ ആഘോഷത്തിനായാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയില്‍ നിലവിലെ ഏറ്റവും കരുത്തരായ രണ്ട് മോഡലുകളുടെ പ്രത്യേക പതിപ്പ് എത്തിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ പ്ലാന്റിലാണ് വാഹനത്തിന്റെ ടാങ്കിലെ പെയിന്റെ സ്‌കീം വികസിപ്പിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പാരലല്‍ ട്വിന്‍ എന്‍ജിനുമായി 2019-ലാണ് ട്വിന്‍ മോഡലുകളായ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി.ടി. എന്നീ മോഡലുകള്‍ എത്തിയത്. 648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഇത് പരമാവധി 7100 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി പവറും 4000 ആര്‍.പി.എമ്മില്‍ 52 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Royal Enfield Anniversary Edition 650 Twin Motorcycles Sold Out In Two Minutes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented