റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ കമ്പനി ഒരുങ്ങുന്നു. വിപണിയില്‍ രണ്ട് മോഡലിനും ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്പാദനം വര്‍ധിപ്പിക്കുന്നത്. നിലവില്‍ മാസംതോറും 2500 യൂണിറ്റാണ് ഇവയുടെ ഉത്പാദനം. അടുത്ത മാസം അവസാനത്തോടെ ഇത് 4500- 5000 ആക്കി ഉയര്‍ത്താനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.  

ഉത്പാദനം ഇരട്ടിയാക്കുന്നതോടെ നിലവില്‍ ഈ രണ്ട് മോഡലുകള്‍ക്കുമുള്ള ഉയര്‍ന്ന വെയ്റ്റിങ് പിരീഡ് കുറയ്ക്കാനും സാധിക്കും. വൈബ്രേഷന്‍ അകന്ന പവര്‍ഫുള്‍ എന്‍ജിനൊപ്പം യുവാക്കളെ ആകര്‍ഷിക്കുന്ന ക്ലാസിക്, കരുത്തന്‍ രൂപഭംഗിയുമാണ്‌ വിപണിയില്‍ 650 ഇരട്ടകള്‍ക്ക് തുണയായതെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകുന്ന 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ടിനും കരുത്തേകുന്നത്. മൂന്ന് വേരിയന്റുകളിലായി ഇന്റര്‍സെപ്റ്റിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റലിന് 2.65 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില. 

continental GT 650

Also Read - ഇതുവരെ കണ്ടുപരിചയിച്ച എന്‍ഫീല്‍ഡേ അല്ല ഈ ജിടി 650

Content Highlights; Royal Enfield 650 production to double from March, Reduce waiting