പുതിയ മോഡലുകള്‍ നിരത്തിലെത്തിച്ച് ബൈക്കുകളുടെ നിര വികസിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 250 സിസി ബൈക്കിന്റെ പേര് ഹണ്ടര്‍ എന്നായിരിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഈ പേര് സ്വന്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ട്രേഡ് മാര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയതായും സൂചനയുണ്ട്. ഇത് ഡ്യുവല്‍ പര്‍പ്പസ് ബൈക്കായിരിക്കുമെന്നും ഹിമാലയന്‍ ബൈക്കിന്റെ റേഞ്ചിലായിരിക്കും 250 സിസി ബൈക്ക് എത്തുകയെന്നാണ് സൂചനകള്‍. കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലായിരിക്കും ഹണ്ടര്‍ ഒരുങ്ങുക. വാഹനത്തിന്റെ വില കുറയ്ക്കുന്നതിനായി ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നുമാണ് വാര്‍ത്തകള്‍.
ഈ ബൈക്കിന്റെ പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് സൂചന. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷനായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ എബിഎസ് സുരക്ഷയുമൊരുക്കും.
താരതമ്യേന ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടര്‍ ഒരുങ്ങുക. എന്‍ജിനിലും പുതുമ കൊണ്ടുവരാനും നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്. 2020-ല്‍ തന്നെ നിരത്തുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഹണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാകും.
Content Highlights: Royal Enfield 250 CC Bike To Be Called Hunter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..