ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളോടെ മാത്രമേ ഹെല്‍മെറ്റുകള്‍ നിര്‍മിക്കാനും വില്‍ക്കാനും പാടുള്ളൂവെന്ന് റോഡ് മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ കരട് മന്ത്രാലയം പുറത്തിറക്കി.
അനുബന്ധ മേഖലയിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിന്മേല് അഭിപ്രായം അറിയിക്കാന്‍ ഒരുമാസത്തെ സമയം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വില്‍ക്കുന്ന ഹെല്‍മെറ്റുകളില്‍ 70 ശതമാനത്തോളം ഐ.എസ്.ഐ. മുദ്രയില്ലാത്തവയോ കൃത്രിമ മുദ്രയുള്ളവയോ ആണ്.
പിഴയില്‍നിന്ന് രക്ഷപ്പെടാന്‍ പേരിനുമാത്രം ധരിക്കാവുന്ന, സുരക്ഷിതമല്ലാത്ത ഹെല്‍മെറ്റുകള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി വില്‍ക്കുന്നുണ്ട്. ഹെല്‍മെറ്റിന്റെ ഘനം, അതിലെ സ്പോഞ്ചിന്റെ സാന്നിധ്യം, തല മുഴുവന്‍ മൂടുന്ന ഹെല്‍മെറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ഒഴിഞ്ഞ ഇടത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചെല്ലാം നിബന്ധനകളുണ്ടെങ്കിലും അവ പാലിക്കാതെയാണ് പലയിടങ്ങളിലും നിര്‍മാണവും വില്‍പ്പനയും.
റോഡ് മന്ത്രാലയം പുറത്തിറക്കിയ കരടിന്മേല് jspbmorth@gov.in എന്ന ഇമെയിലില്‍ ഈ മാസം 30 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
Content Highlights: Road Transport Ministry Implement New Directions To Ensure Helmet Quality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..