നിശബ്ദ വിപ്ലവമായി റിവോള്‍ട്ട് ആര്‍വി400; ജൂലായ് വില്‍പ്പനയില്‍ കേരളത്തില്‍ ഒന്നാമതായി റിവോൾട്ട്


എല്ലാ ശ്രേണിയിലേയും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനമാണ് റിവോട്ടിന് ലഭിച്ചിരിക്കുന്നത്.

റിവോൾട്ട് ആർ.വി.400

ന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ വര്‍ധിക്കുകയും സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്തത് ഈ വാഹനങ്ങള്‍ ഉപയോക്താക്കളുടെ പ്രധാന ചോയിസ് ആകാനുള്ള കാരണമായിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളവും.

കേരളത്തിലെ നിരത്തുകളില്‍ ഏറ്റവുമധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കണ്ടിട്ടുള്ളതെങ്കില്‍ ജൂലായ് മാസത്തിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത് റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്കാണ്. 329 യൂണിറ്റിന്റെ വില്‍പ്പനയാണ് റിവോള്‍ട്ടിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയുടെ 13.42 ശതമാനം റിവോള്‍ട്ടിന് സ്വന്തമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നിപ്പോള്‍ ഗ്രൂപ്പിന് കീഴിലുള്ള ആസ്‌ട്രോണ്‍ ആണ് കേരളത്തിലെ റിവോട്ടിന്റെ ഡീലര്‍മാര്‍.

കേവലം ഇരുചക്ര വാഹനങ്ങളില്‍ മാത്രമല്ല, എല്ലാ ശ്രേണിയിലേയും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനമാണ് റിവോട്ടിന് ലഭിച്ചിരിക്കുന്നത്. ഇലക്ട്രിക് കാറുകളില്‍ ഒന്നാം സ്ഥാനക്കാരായ ടാറ്റ മോട്ടോഴ്‌സിന്റെ 235 യൂണിറ്റാണ് ജൂലായ് മാസത്തില്‍ കേരളത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര ശ്രേണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനെത്തിയ ഒല ഇലക്ട്രിക് 257 വാഹനങ്ങളുടെ വില്‍പ്പനയുമായി കേരളത്തില്‍ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍.വി.400 എന്ന ഒറ്റ മോഡല്‍ മാത്രമാണ് റിവോള്‍ട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാങ്കേതികവിദ്യയുമായി എത്തിയ ബൈക്ക് എന്ന ഖ്യാതിയും ആര്‍.വി.400 എന്ന വാഹനത്തിന് സ്വന്തമാണ്. ജൂലായ് മാസത്തിലെ വില്‍പ്പനയിലുണ്ടായ കുതിപ്പിന് പുറമെ, 1000 ബുക്കിങ്ങുകളും ഇതേ മാസത്തില്‍ ലഭിച്ചിട്ടുള്ളതും മൂന്നോട്ടുള്ള മാസങ്ങളിലും റിവോര്‍ട്ടിന് വലിയ വില്‍പ്പന കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ്.

പുതുതലമുറ സാങ്കേതികവിദ്യക്കൊപ്പം ഇലക്ട്രിക് വാഹനത്തിന്റെ മുഖമുദ്രയായ ഉയര്‍ന്ന റേഞ്ചും നല്‍കിയാണ് ആര്‍.വി.400 എത്തിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 72 വോള്‍ട്ട് 3.24kWh ലിഥിയം അയേണ്‍ ബാറ്ററിയും 3KW മിഡ്-ഡ്രൈവ് മോട്ടോറുമാണ് RV 400 ഇലക്ട്രിക്കിലുള്ളത്. 170 എന്‍എം ടോര്‍ക്കേകുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Content Highlights: Revolt electric bike becomes Kerala best selling electric brand in july sale, Revolt RV400


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented