മാതൃഭൂമി ഗ്രാഫിക്സ്
ഇരുചക്ര വാഹനങ്ങളിലെ കണ്ണാടി നീക്കിയാല്‍ വാറന്റി നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച് വണ്ടി വാങ്ങാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് വാഹന ഡീലര്‍മാരോട് നിര്‍ദേശിക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പിനോട് കോടതി ഉത്തരവിട്ടു.
പിന്നില്‍ വരുന്ന വാഹനങ്ങളെ കാണാനാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഇരുചക്രവാഹനങ്ങളില്‍നിന്ന് കണ്ണാടി ഊരി മാറ്റുന്നതായും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും ചൂണ്ടിക്കാട്ടി ഒരഭിഭാഷകന് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തമിഴ്നാട് മോട്ടോര്‍വാഹന നിയമപ്രകാരം കണ്ണാടി ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇരുചക്ര വാഹനങ്ങളില്‍ കണ്ണാടി ഉണ്ടായിരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത വകുപ്പിനോട് ഉത്തരവിട്ടത്.
ഇരുചക്രവാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കണ്ണാടി നീക്കിയാല്‍ വാറന്റി നല്‍കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും വിധത്തില്‍ വാഹന ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് വാറന്റി വ്യാവസ്ഥകളുണ്ടാക്കുന്നതിന് വാഹനനിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കാമെന്നും പറഞ്ഞ കോടതി ഹര്‍ജി തീര്‍പ്പാക്കി.
Content Highlights: Rear View Mirror For Two Wheeler, Madras High court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..