'പലരും ചോദിക്കും ഈ വണ്ടി ഇനിയും കളഞ്ഞില്ലേയെന്ന്'; ചേതക്കല്ലിത്, രാജന്റെ ഹൃദയമാണ്


ആദര്‍ശ് ആനന്ദ്

മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ ആക്സിലേറ്ററിന്റെ കേബിള്‍ പൊട്ടിപ്പോയതല്ലാതെ മറ്റൊരുപണിയും ഉണ്ടായിട്ടില്ല.

രാജൻ മേടയ്ക്കൽ തന്റെ ബജാജ് ചേതക്ക് സ്‌കൂട്ടറിൽ

ബൈക്കുകള്‍ നാമമാത്രമായിരുന്ന കാലത്ത് ബുള്ളറ്റിലും ജാവ യെസ്ഡിയിലുമൊക്കെ ചെത്തിനടന്ന ഒരു കാലമുണ്ടായിരുന്നു കറുകച്ചാല്‍ സ്വദേശി രാജന്. സ്വന്തം ബൈക്കുകള്‍ക്കു പുറമേ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ലാംബി സ്‌കൂട്ടറും വിജയ് സൂപ്പറും പ്രിയയുമൊക്കെ രാജന്‍ മാറിമാറി കൊണ്ടുനടക്കുമായിരുന്നു. ഓരോ വാഹനവും ഓടിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് രാജനെ ഒരു വാഹനപ്രേമിയാക്കിയത്.

മുപ്പതുവര്‍ഷം മുമ്പ് ഒരു ബജാജ് ചേതക്ക് വാങ്ങിയതോടെ സ്ഥിരം യാത്ര അതിലായി. പില്‍ക്കാലത്ത് മറ്റൊരു ഇരുചക്ര വാഹനത്തെപ്പറ്റി ചിന്തിച്ചിട്ടു കൂടിയില്ല. പച്ച നിറത്തിലുള്ള ആ സ്‌കൂട്ടറും വെള്ള ഷര്‍ട്ട് ധരിച്ച രാജനും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണ്. പൊതുപ്രവര്‍ത്തകന്‍കൂടിയായ കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ മേടയ്ക്കല്‍ രാജന്റെ സന്തത സഹചാരിയാണ് മൂന്ന് പതിറ്റാണ്ടിലേറെയായി ഈ സ്‌കൂട്ടര്‍.

ദിവസവും സ്‌കൂട്ടറുമായി രാജന്‍ കറുകച്ചാലിലെത്തും. കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും ചെലവഴിക്കാതെ വീട്ടിലേക്ക് മടക്കമില്ല. രാജന്‍ വരുന്നതുവരെ മല്ലപ്പള്ളി റോഡിലെ പാതയോരത്ത് സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ സ്‌കൂട്ടറുണ്ടാകും. അല്‍പമൊന്ന് വശത്തേക്ക് ചരിച്ച് ഒന്ന് കിക്കറടിച്ചാല്‍മതി വണ്ടി വീണ്ടും സ്റ്റാര്‍ട്ട്. രാജനെ കാണുമ്പോള്‍ പരിചയക്കാരില്‍ പലരും ചോദിക്കാറുണ്ട് ഈ വണ്ടി ഇനിയും കളഞ്ഞില്ലേയെന്ന്. എന്നാല്‍, എന്തിനാണ് ഇത് വില്‍ക്കുന്നതെന്നാണ് രാജന്റെ മറുപടി.

മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ ആക്സിലേറ്ററിന്റെ കേബിള്‍ പൊട്ടിപ്പോയതല്ലാതെ മറ്റൊരുപണിയും ഉണ്ടായിട്ടില്ല. പെട്രോള്‍ അടിക്കുന്നതും ടയറില്‍ കാറ്റ് നിറയ്ക്കുന്നതുമൊഴിച്ചാല്‍ യാതൊരു പരിപാലനചെലവുമില്ല. എഴുപതുകളില്‍ രാജന്റെ സഹോദരനാണ് മധ്യപ്രദേശില്‍നിന്ന് ഒരു മിലിട്ടറി ബുള്ളറ്റ് നാട്ടിലെത്തിച്ചത്. ഇതായിരുന്നു ആദ്യവാഹനം. പിന്നീടാണ് അന്നത്തെ ഹരമായിരുന്ന ജാവ യെസ്ഡി വാങ്ങിയത്. വര്‍ഷങ്ങളോളം ഇതിലായിരുന്നു സഞ്ചാരം. പില്‍ക്കാലത്ത് ലാംബ്രട്ടയും വിജയ് സൂപ്പറുമെല്ലാം കൈകളിലെത്തി.

എണ്‍പതുകളില്‍ ചേതക്ക് സ്‌കൂട്ടറുകള്‍ ഇന്ത്യയുടെ ഹരമായി മാറിയതോടെയാണ്, എന്നാല്‍ ചേതക്കിലേക്ക് മാറാമെന്ന് രാജനും ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് ഇപ്പോഴത്തെ സ്‌കൂട്ടര്‍ സെക്കന്‍ഡ്ഹാന്‍ഡായി വാങ്ങിയത്. എത്ര വിലകൂടിയ വാഹനം ഉപയോഗിച്ചാലും ഈ വാഹനത്തില്‍ സഞ്ചരിക്കുന്ന അനുഭവവും സുഖവും മറ്റൊരു വാഹനത്തില്‍നിന്നും തനിക്ക് കിട്ടില്ലെന്നാണ് രാജന്‍ പറയുന്നത്. പുതുതലമുറയില്‍പെട്ട പലരും വാഹനം കൊടുക്കുന്നുണ്ടോ, ചോദിക്കുന്ന വില നല്‍കാമെന്ന് പറയാറുണ്ട്. എന്നാല്‍ എത്ര വിലകിട്ടിയാലും സ്‌കൂട്ടര്‍ വില്‍ക്കാനില്ലെന്ന് ചിരിച്ച മുഖത്തോടെ രാജന്‍ പറയും.

Content Highlights: Rajan using Bajaj chetak for past 30 years, Bajaj Chetak scooter, Kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented