ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: ET Auto
രണ്ടുപേരുടെ ജീവനെടുത്തത് ഉള്‍പ്പെടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ച മൂന്ന് സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ തന്നെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവമുണ്ടായത്.
ചെന്നൈയുടെ സമീപ പ്രദേശമായ മഞ്ചംപാക്കത്താണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്യുവല്‍ ഇ.വിയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്തവണ അഗ്നിക്കിരയായിരിക്കുന്നത്. മധൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ചുവന്ന നിറമുള്ള ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതും തീപിടിത്തമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവ് സംഭവങ്ങളാകുന്ന പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികളുടെ തെര്‍മല്‍ എഫിഷ്യന്‍സിയും തീപിടിത്തം തടയുന്നതിന് ഇലക്ട്രിക് വാഹനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും കാര്യക്ഷമമാണോയെന്ന പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്യുവല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഞങ്ങളുടെ ഒരു വാഹനത്തിന് തീപിടിച്ച സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡീലറില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ലഭ്യമായി. കൂടുതല്‍ പരിശോധനകള്‍ക്കായി വാഹനം സര്‍വീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു. വാഹനങ്ങള്‍ തീപിടിക്കുന്നത് പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ടെന്നും പ്യുവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നു.
തമിഴ്‌നാട്ടില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലും പൂനെയിലുണ്ടായ സംഭവത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ സെന്റര്‍ ഫോണ്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റിയോട് (സി.എഫ്.ഇ.ഇ.എസ്) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലാബോര്‍ട്ടറിയാണ് സി.എഫ്.ഇ.ഇ.എസ്.
Source: ET Auto
Content Highlights: Pure electric scooter caught fire in Tamilnadu, Electric Scooter catches fire in Chennai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..