Image Courtesy: NDTV Car and Bike
ഇന്ത്യന്‍ നിരത്തുകളിലെ സ്‌കൂട്ടറുകളില്‍ ഏറ്റവും വശ്യതയുള്ള മോഡലാണ് വെസ്പ. രൂപം കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഈ സ്റ്റൈലന്‍ സ്‌കൂട്ടറിന്റെ റേസിങ്ങ് പതിപ്പ് ഒരുങ്ങുന്നു. റേസിങ്ങ് സിക്സ്റ്റീസ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ സെപ്റ്റംബര്‍ ഒന്നിന് അവതരിപ്പിക്കും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ സ്‌കൂട്ടര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
പിയാജിയോ വെസ്പ എസ്എക്‌സ്എല്‍ 150-യെ അടിസ്ഥാനമാക്കിയാണ് റേസിങ്ങ് സിക്സ്റ്റീസ് സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. 1.26 ലക്ഷം രൂപയാണ് വെസ്പ എസ്എക്‌സ്എല്‍ 150-യുടെ വില. ലിമിറ്റഡ് എഡിഷന്‍ പതിപ്പായി എത്തുന്ന സ്‌കൂട്ടറിന് റെഗുലര്‍ പതിപ്പിനെക്കാള്‍ 5000 രൂപ മുതല്‍ 7000 രൂപ വരെ കൂടുതലായിരിക്കുമെന്നാണ് സൂചനകള്‍.
വെള്ള നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് ഒരുങ്ങുന്നത്. റേസിങ്ങ് വാഹനത്തിന്റെ ഭാവം പകരുന്നതിനായി ഇതിന്റെ മുന്നിലും മഡ്ഗാര്‍ഡിലും വശങ്ങളിലും ചുവപ്പ് നിറത്തില്‍ സ്ട്രിപ്പുകള്‍ നല്‍കും. ഫഌറ്റ് ഷേപ്പിലുള്ള സ്റ്റൈലിഷ് സീറ്റും ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള 11, 10 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളുമാണ് ഈ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ നല്‍കുക.
പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകളായ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, യുഎസ്ബി ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയും വെസ്പയുടെ ഈ പ്രത്യേക പതിപ്പില്‍ ഒരുങ്ങും. റേസിങ്ങ് വാഹനങ്ങളുടെ തലയെടുപ്പ് നല്‍കിയാണ് ഈ സ്‌കൂട്ടര്‍ നിരത്തുകളില്‍ എത്തിക്കുക.
ബിഎസ്-6 നിലവാരത്തിലുള്ള സിംഗിള്‍ സിലിണ്ടര്‍ 150 സിസി എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 10.32 ബിഎച്ച്പി പവറും 10.6 എന്‍എം ടോര്‍ക്കുമേകും. മുന്നില്‍ 200 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും പിന്നില്‍ 140 എംഎം ഡ്രം ബ്രേക്കും വെസ്പ റേസിങ്ങ് സിക്സ്റ്റീസിന് സുരക്ഷയൊരുക്കും.
Content Highlights: Piaggio Vespa Racing Sixties Limited Edition Scooter Launch Soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..