തനി ഇന്ത്യന്‍ അപ്രീലിയ 'എസ്.എക്‌സ്. ആര്‍.160'; ഇത് അല്‍പ്പം വലിയ സ്‌കൂട്ടറാണ്


സി.സജിത്‌

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്പോയിലായിരുന്നു ഇറ്റാലിയന്‍ നിര്‍മാതാക്കളായ അപ്രീലിയ ഇന്ത്യയ്ക്കു വേണ്ടി തയ്യാറാക്കിയ എസ്.എക്‌സ്. ആര്‍.160-നെ അവതരിപ്പിച്ചത്.

പ്രതീകാത്മക ചിത്രം | Photo: Aprilia.com

പ്രീമിയം സ്‌കൂട്ടറുകള്‍ക്കും വിപണിയില്‍ ഇപ്പോള്‍ സാധ്യത തെളിയുകയാണ്. കൂടുതല്‍ കരുത്തും സൗകര്യങ്ങളുമെല്ലാം ഒത്തൊരുമിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരും ഏറുന്നുണ്ട്. പ്രായോഗികതയും സൗന്ദര്യവും കരുത്തുമെല്ലാം ഒന്നിക്കുന്ന മാക്‌സി സ്‌കൂട്ടര്‍ നിരയിലേക്കാണ് 'അപ്രീലിയ'യുടെ 'എസ്.എക്‌സ്. ആര്‍.160' വരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി ഓട്ടോ എക്‌സ്പോയിലായിരുന്നു ഇറ്റാലിയന്‍ നിര്‍മാതാക്കളായ അപ്രീലിയ ഇന്ത്യയ്ക്കു വേണ്ടി തയ്യാറാക്കിയ എസ്.എക്‌സ്. ആര്‍.160-നെ അവതരിപ്പിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അത് തനി ഇന്ത്യക്കാരനാണ്.

ഇറ്റലിക്കാരന്‍ ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങിയ ഈ സ്‌കൂട്ടറിന് അതിന്റേതായ ഗുണങ്ങളുമുണ്ട്. അപ്രീലിയയുടെ മറ്റ് സ്‌കൂട്ടറുകളെപ്പോലെ സ്‌റ്റൈലിഷാണ് ഇതും. മുന്‍ഗാമി എസ്.ആര്‍. 160-ല്‍നിന്ന് കടമെടുത്ത എന്‍ജിന്‍ തന്നെയാണിതിലും. എന്നാല്‍, രൂപത്തില്‍ പൂര്‍ണമായും മാറി. ആരും നോക്കിപ്പോകുന്ന സൗന്ദര്യവും നിറങ്ങളുമാണ് എടുത്തുപറയേണ്ടത്. ഇരട്ട ബോക്‌സില്‍ എല്‍.ഇ.ഡി. ഹെഡ് ലാമ്പുകളാണ് മുന്നിലെ ചന്തം. ഡി.ആര്‍.എല്ലുകളും ഇതിനോട് ചേര്‍ന്നിട്ടുണ്ട്. വലിയ വിന്‍ഡ് സ്‌ക്രീന്‍ അത്ര പെട്ടെന്നൊന്നും കാറ്റിനെ മുഖത്തടിപ്പിക്കില്ല. വിന്‍ഡ് സ്‌ക്രീനില്‍ ഇളംകറുപ്പ് നിറം പൂശിയതുകൊണ്ട് മൊത്തത്തില്‍ കറുപ്പനാണ് ഒറ്റനോട്ടത്തില്‍.

മുന്‍ഭാഗത്തിന് കൂടുതല്‍ ചന്തമേകുന്നതാണ് അധിക വടിവുകള്‍. നിര്‍ത്തിയിട്ടതു കണ്ടാല്‍ വലിപ്പം തോന്നുമെങ്കിലും ഒന്ന് ഇരുന്നാല്‍ മനസ്സിലാകും അതൊന്നും ഒരു പ്രശ്‌നമേയല്ലെന്ന്. പതിഞ്ഞ എക്‌സ്ഹോസ്റ്റ് പൈപ്പും ഹോള്‍ഡിങ് ബാറുമെല്ലാം നല്ല ഒതുക്കത്തിലാണ്. പ്രത്യേകിച്ച്, കടുംനീല നിറവും കറുപ്പും ഹൈലൈറ്റുകളുമൊക്കെ ചേരുമ്പോള്‍ ഭംഗിക്ക് ഒരു കുറവുമില്ല.

Aprilia SXR 160

അനുജന്‍ എസ്.ആര്‍. 160-ലെ 160 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ ത്രീ വാല്‍വ് എന്‍ജിനാണിതിന് കരുത്തേകുന്നത്. എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇന്‍ജെക്ടഡ് മോട്ടോര്‍ 7100 ആര്‍.പി.എമ്മില്‍ 10.8 ബി.എച്ച്.പി. കരുത്ത് നല്‍കുന്നുണ്ട്. 5750 ആര്‍.പി.എമ്മില്‍ 11 എന്‍.എം. ടോര്‍ക്കും. ഓടിക്കുമ്പോഴാണ് ആര്‍.എക്‌സ്.ആറിന്റെ കരുത്ത് മനസ്സിലാകുക. നഗരത്തിരക്കില്‍ പെട്ടെന്നുള്ള ആക്‌സിലറേഷനും ബ്രേക്കിങ്ങിനുമെല്ലാം പൂര്‍ണ ആത്മവിശ്വാസം നല്‍കുന്നുണ്ടിത്. ഫ്രീഹാന്‍ഡ് ഹാന്‍ഡില്‍ ബാറായതിനാല്‍ തിരിക്കാനും വളയ്ക്കാനും ബുദ്ധിമുട്ട് തീരെയില്ല. പന്ത്രണ്ടിഞ്ച് ടയറുകളും മികച്ച സസ്‌പെന്‍ഷനും ഒരുപോലെ യാത്രാസുഖം തരുന്നുണ്ട്.

പൂര്‍ണമായും ഡിജിറ്റല്‍ കണ്‍സോളാണ് ഇതില്‍ വരുന്നത്. അതിനാല്‍, ഹൈ എന്‍ഡ് ലുക്ക് വരുന്നുണ്ട്. കത്തുന്ന സൂര്യപ്രകാശത്തിലും കണ്‍സോളിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയുന്നുണ്ടെന്നത് പ്രത്യേകതയായി തോന്നി. സ്പീഡോ മീറ്റര്‍, ടാക്കോ മീറ്റര്‍, എന്‍ജിന്‍ ഓയില്‍ ടെമ്പറേച്ചര്‍, പുറത്തെ ചൂട്, രണ്ട് ട്രിപ്പ് മീറ്ററുകള്‍, ഇന്ധന ക്ഷമത, ശരാശരി വേഗം, ബാറ്ററി വോള്‍ട്ടേജ്, എ.ബി.എസ്. ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയൊക്കെ ഈ കണ്‍സോളിലുണ്ട്. സീറ്റിനടിയില്‍ ഹെല്‍മെറ്റ് വെക്കാം. യു.എസ്.ബി. പോര്‍ട്ട്, ലൈറ്റ് എന്നിവയും ഇതിലുണ്ട്. കേരളത്തിലെ എക്‌സ്ഷോറൂം വില 1.29 ലക്ഷം രൂപയാണ്.

Specification

 • Engine Type Single Cylinder, 4 tsroke, Air cooled, SOHC, 3 valve
 • Displacemetn 160 cc
 • Max Power11 PS @ 7600 rpm
 • Max Torque11.6 Nm @ 6000 rpm
 • Front Suspension: Front fork with 30 mm inner tube (Telescopic)
 • Rear Suspension: Mono shock absorber (Adjustable)
 • Length 1963 mm
 • Width 803 mm
 • Height 1205 mm
 • Fuel Capactiy 7 L
 • Saddle Height 775 mm
 • Ground Clearance 160 mm
 • Wheelbase 136mm
Content Highlights: Piaggio Aprilia SXR 160 Maxi Scooter- Test Drive Review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented