Photo: Youtube/ Twin Throttlers
മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രം വേഗപരിധി അനുവദിച്ചിട്ടുള്ള കോയമ്പത്തൂര്‍ നഗരവീഥിയിലൂടെ 140 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച യൂട്യൂബര്‍ക്കെതിരേ കേസെടുത്ത് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്. തമിഴ്‌നാട്ടിലെ പ്രമുഖ ഓട്ടോ വ്‌ളോഗറായ ടി.ടി.എഫ്. വാസന്‍ എന്നയാള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ജി.പി. മുത്തു എന്നയാളെ പിന്നിലിരിരുത്തിയായിരുന്നു നഗരത്തിലെ തിരക്കുള്ള റോഡിലൂടെ വ്‌ളോഗറുടെ അമിതവേഗത്തിലുള്ള ബൈക്ക് ഓട്ടം.
അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രങ്ങള്‍ അയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ സ്‌പോഡോ മീറ്ററും ദൃശ്യങ്ങളില്‍ കാണാം. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളിലും വേഗത ഉയരുന്നതും വീഡിയോയിലുണ്ട്. തിരക്കുള്ള റോഡില്‍ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെയാണ് ഇയാളുടെ അഭ്യാസ പ്രകടനം. വാഹനമോടിക്കുന്നയാള്‍ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും പിന്നിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് പോലും ധരിച്ചിട്ടില്ല.
വാഹനം അമിത വേഗത്തില്‍ ഓടുന്ന വാഹനത്തിന്റെ മീറ്ററിന്റെ ദൃശ്യങ്ങള്‍ മറ്റൊരു സുഹൃത്തിന് വീഡിയോ കോളിലൂടെ കാട്ടികൊടുക്കുന്നും വ്‌ളോഗര്‍ ചിത്രീകരിച്ച വീഡിയോയില്‍ കാണാം. അതിനിടെ പിന്നിലിരിക്കുന്നയാള്‍ പലതവണ വേഗത കുറയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. ഡ്രൈവിങ്ങിനിടെ ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹാന്‍ഡിലില്‍ നിന്ന് രണ്ട് കൈയും വിട്ട് ഉയര്‍ത്തി കാണിക്കുകയും, കൈവിടാതെ ഓടിക്കാന്‍ പിന്നിലിരിക്കുന്നയാള്‍ പല തവണ പറയുന്നതും വീഡിയോയിലുണ്ട്.
വാഹനവുമായി അമതിവേഗത്തില്‍ പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പരാതികളാണ് വ്‌ളോഗറിനെതിരേ ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. അശ്രദ്ധമായ രീതിയില്‍ വാഹനമോടിക്കല്‍, അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ടി.ടി.എഫ്. വാസനെതിരേ കേസെടുത്തിരിക്കുന്നത്. യൂട്യൂബിലെ വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
Content Highlights: Over speed driving by youtuber, rash and negligent drive, youtube, motor vehicle department


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..