ഒന്ന് ചാര്‍ജ് ചെയ്താല്‍ 140 കി.മീ. യാത്ര ചെയ്യാം; കേരളത്തില്‍ 80 ഐക്യൂബ് ഒന്നിച്ച് കൈമാറി ടി.വി.എസ്.


ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് വേരിയന്റുകളാണ് മെഗാ ഡെലിവറിയുടെ ഭാഗമായി ടി.വി.എസ്. കൈമാറിയത്.

ഐക്യൂബ് മെഗാ ഡെലിവറിയുടെ ഭാഗമായി നൽകിയ സ്‌കൂട്ടറുകൾ | Photo: TVS

ന്ത്യയില്‍ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒരു പരാതിക്കും ഇടംനല്‍കിയിട്ടില്ലാത്ത മോഡലാണ് അഭ്യന്തര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. വിപണിയില്‍ എത്തിച്ചിട്ടുള്ള ഐക്യൂബ് എന്ന മോഡല്‍. ഇന്ത്യലെ ഓരോ നഗരങ്ങളിലായി ഘട്ടംഘട്ടമായി എത്തിയ ഈ വാഹനം അഞ്ചാമതായി എത്തിയ കൊച്ചിയില്‍ മാസ് ഡെലിവറി നടത്തിയിരിക്കുകയാണ് ടി.വി.എസ്. 80 ഇലക്ട്രിക് ഐക്യൂബുകളാണ് കൊച്ചിയില്‍ നിന്ന് ഒറ്റദിവസം ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

കൊച്ചിന്‍ ടി.വി.എസ്. ഡീലര്‍ഷിപ്പില്‍ നിന്നാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് വേരിയന്റുകളാണ് മെഗാ ഡെലിവറിയുടെ ഭാഗമായി ടി.വി.എസ്. കൈമാറിയത്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന് യഥാക്രമം 1.24 ലക്ഷം, 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. നിലവില്‍ മൂന്ന് വേരിയന്റുകളിലാണ് ടി.വി.എസ്. ഐക്യൂബ് വിപണിയില്‍ എത്തുന്നത്.

ന്യൂജനറേഷന്‍ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുടെ അകമ്പടിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറായ ടി.വി.എസ്. ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

റെഗുലര്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, ഒറ്റ പാനലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍.ഇ.ഡി.ടെയ്ല്‍ ലാമ്പും ടേണ്‍ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്. 11 നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ പുറത്തിറക്കുന്നുണ്ട്.

3.4 കിലോവാട്ട് ബാറ്ററി, എച്ച്.എം.ഐ. കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ഐക്യൂബില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഐക്യൂബിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.ടിയില്‍ 5.1 കിലോവാട്ട് ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളത്. ഈ സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റെഗുലര്‍ പതിപ്പുകള്‍ മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത എടുക്കുമ്പോള്‍ എസ്.ടി. വേരിയന്റ് 82 കിലോമീറ്റര്‍ വേഗതയെടുക്കും.

Content Highlights: over 80 units of the new TVS iQube Electric scooters delivered to customers in a single day at Kochi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented