ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ്, യൂറോപ്യന്‍ വിപണിയില്‍ മെഗാഹിറ്റ് അടിക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍


2023-ന്റെ ആദ്യ പാദത്തില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുമെന്നാണ് അറിയുന്നത്.

ഒല ഇലക്ട്രിക് സ്‌കൂട്ടർ മിലാനിൽ പ്രദർശിപ്പിച്ചപ്പോൾ | Photo: Ola Electric

ന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് കൂടുതല്‍ കുതിപ്പേകാന്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയ ഇലക്ട്രിക് മോഡലുകള്‍ക്ക് ലഭിച്ചതിനെക്കാള്‍ വലിയ സ്വീകാര്യത ഒലയുടെ രണ്ട് മോഡലുകള്‍ക്കും ലഭിച്ചത് ഇതിന്റെ തെളിവാണ്. ഇന്ത്യയില്‍ വിപണിയില്‍ വേരുറപ്പിച്ച ഒല മറ്റ് രാജ്യങ്ങളിലേക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിക്കുകയാണ്.

യൂറോപ്യന്‍ വിപണികളാണ് ഇന്ത്യക്ക് പുറത്ത് ഒല പ്രധാനമായി ലക്ഷ്യമിടുന്നത്. ഇതിനായി ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ. മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രദര്‍ശനത്തിനെത്തിച്ചു. യൂറോപ്യന്‍ വിപണികളില്‍ ശക്തമാകുന്നതിന് പുറമെ, നേപ്പാള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ആസിയാന്‍ പ്രവശ്യകളിലും വിപണി വിപുലീകരിക്കാനുള്ള പദ്ധതികളും ഒല ഇലക്ട്രിക്കിനുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.2023-ന്റെ ആദ്യ പാദത്തില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. കമ്പനിയുടെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ കയറ്റുമതി ചെയ്തായിരിക്കും യൂറോപ്യന്‍ വിപണിയില്‍ എത്തിക്കുക. യൂറോപ്യന്‍ വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നേപ്പാളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നിര്‍മാതാക്കള്‍ക്ക് ഉണ്ടെന്നാണ് അഭ്യൂഹങ്ങള്‍.

ഇന്ത്യന്‍ വിപണികളില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളാണ് എത്തുന്നത്. എസ്1, എസ്1 പ്രോ, എസ്1 എയര്‍ എന്നിവയാണിത്. എന്നാല്‍, ഇതില്‍ എസ്1 മാത്രമാണ് മിലാനില്‍ ഒല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ മോഡലാണ് എസ്1 എയര്‍. ഹബ്ബ് മൗണ്ടഡ് മോട്ടോറും 2.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും കരുത്തേകുന്ന ഈ മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Content Highlights: Ola showcased S1 electric scooter at EICMA 2022 in Milan, Ola Electric Scooter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented