125 കി.മീ.റേഞ്ച്, ഏഴ് ഇഞ്ച് ഡിസ്‌പ്ലേ; ഇ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു വമ്പന്‍


2 min read
Read later
Print
Share

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ വാഹനത്തിന് 1.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഒഡീസ് വേഡർ ഇലക്ട്രിക് മോട്ടോർസൈക്കിൾ | Photo: Odysse

ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. വാഹനങ്ങളുടെ എണ്ണം പെരുകുന്നതോടെ കൂടുതല്‍ മികച്ച ഫീച്ചറുകള്‍ നല്‍കി ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള മത്സരവും വാഹന നിര്‍മാതാക്കള്‍ക്കിടയിലുണ്ട്. ഇത്തരത്തില്‍ പുതുമയുള്ള ഫീച്ചറുകളുടെ അകമ്പടിയോടെ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് പ്രീമിയം ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒഡീസി.

ഒഡീസി വേഡര്‍ എന്ന പേരിലാണ് പുതിയ ഇലക്ട്രിക് ബൈക്ക് എത്തിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ വാഹനത്തിന് 1.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏഴ് ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്‌പ്ലേ നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. ഒഡീസി ഇ.വി. ആപ്പിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഇതില്‍ നല്‍കുന്നുണ്ട്.

ബൈക്ക് ലൊക്കേറ്റര്‍, ജിയോ ഫെന്‍സിങ്ങ്, ഇമ്മൊബിലൈസേഷന്‍, ആന്റി തെഫ്റ്റ്, ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്, ലോ ബാറ്ററി അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകളാണ് ഒഡീസി ഇ.വി. ആപ്പില്‍ നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ കൂടുതല്‍ ആവേശകരമായ ഫീച്ചറുകളും എന്‍ജിന്‍ സാങ്കേതികവിദ്യകളും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്. മിഡ്‌നൈറ്റ് ബ്ലൂ, ഫയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, എന്നീ അഞ്ച് നിറങ്ങളില്‍ വേഡര്‍ എത്തുന്നുണ്ട്.

3000 വാട്ട്‌സ് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയെടുക്കാന്‍ സഹായിക്കും. ഐ.പി.67 എ.ഐ.എസ്.156 ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറില്‍ ഫുള്‍ ചാര്‍ജാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനവും ഇതിലുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ 240 എം.എമ്മും പിന്നില്‍ 220 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.

ഏഴ് ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്‌പ്ലേ, ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍, ഒ.ടി.എ. അപ്‌ഡേറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് എന്നിവ ഈ ബൈക്കിന്റെ ഫീച്ചറുകളില്‍ മറ്റുള്ളവയാണ്. എല്‍.ഇ.ഡി. ലൈറ്റുകള്‍, റീജനറേറ്റീവ് ബ്രേക്കിങ്ങ്, അനായാസം ഉപയോഗിക്കാവുന്ന ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും പരിമിതമായ വിലയില്‍ വേഡറില്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കളായ ഒഡീസി അവകാശപ്പെടുന്നത്.

Content Highlights: Odysse Electric Vehicles launches VADER,electric Motorcycle, Odysse VADER,electric Motorcycle

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Simple One

2 min

ഒറ്റത്തവണ ചാര്‍ജില്‍ 212 കിലോമീറ്റര്‍, ഏറ്റവും വേഗമുള്ള ഇ-സ്‌കൂട്ടര്‍; അത്ര സിംപിളല്ല സിംപിള്‍ വണ്‍

May 28, 2023


Yamaha

2 min

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരം, യമഹയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് ഇരുചക്രവാഹനം

May 28, 2023


Harley Davidson X440

2 min

ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ ഹീറോ: എക്‌സ്440 ഇന്ത്യന്‍ നിരത്തുകളിലേക്ക്

May 27, 2023

Most Commented