മേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പുതിയ ക്രൂസര്‍, അഡ്വഞ്ചര്‍ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഈ നിരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെത്തിച്ച ആദ്യ മോഡലുകളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നു. വിദേശ വിപണികളില്‍ വില്‍പനയ്ക്കുള്ള ഹൈപ്പര്‍സ്‌പോര്‍ട്ടായിരിക്കും അഡ്വഞ്ചര്‍ നിരയില്‍ മത്സരത്തിനെത്തുക. റെനഗേഡ് നിരയിലെ പുതിയ വകഭേദമായിരിക്കും വരുന്ന ക്രൂസര്‍. 

വിദേശ വിപണികളില്‍ 150 സിസി, 199 സിസി, 223 സിസി എന്നീ എന്‍ജിനിലാണ് ഹൈപ്പര്‍സ്‌പോര്‍ട്ടുള്ളത്. ഇതില്‍ 223 സിസി വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. 16 ബിഎച്ച്പി പവറും 17 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് പ്രധാന എതിരാളിയായിട്ടാണ് പുതിയ ക്രൂസര്‍ മോഡലെത്തുക. 279 സിസി എന്‍ജിനില്‍ ഈ ക്രൂസര്‍ പുറത്തിറങ്ങുമെന്നാണ് സൂചന. അടുത്ത വര്‍ഷം തുടക്കത്തില്‍ ഈ രണ്ട് മോഡലുകളുടെയും ഇന്ത്യന്‍ പ്രവേശനം യുഎം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 

നിലവില്‍ റെനഗേഡ് ക്ലാസിക്, റെനഗേഡ് മൊജാവ്, റെനഗേഡ് കമാന്റോ, റെനഗേജ് സ്‌പോര്‍ട്‌സ് എസ് എന്നീ മോഡലുകളാണ് യുഎം ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച റെനഗേജ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് എന്നീ മോഡലുകളും യുഎം മോട്ടോര്‍സൈക്കിള്‍സ് ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കുകയാണ്.

UM
Courtesy; Clicksafarr

Content Highlights; New UM Adventure and Cruiser Motorcycles Spied In India