രിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ശക്തമായ മടങ്ങി വരവ് നടത്തിയ കമ്പനിയാണ് പിയാജിയോ. വെസ്പ, അപ്രില എന്നീ രണ്ട് മോഡലുകള്‍ കൊണ്ട് തന്നെ വിപണിയില്‍ ശക്തമായ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഉത്സവകാല വില്‍പ്പന മുന്നില്‍ കണ്ട് ആകര്‍ഷകമായ 5 എക്‌സ് ഫണ്‍ ഓഫര്‍ ഒരുക്കുകയാണ് കമ്പനി.

10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. വെസ്പ, അപ്രില എന്നിവയുടെ 125,150 സിസി സ്‌കൂട്ടറുകള്‍ക്കാണ് ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒരുക്കുന്നത്. ഇതിന് പുറമെ, മൂന്ന് വര്‍ഷത്തെ അധിക വാറന്റി, നാല് വര്‍ഷത്തെ സൗജന്യ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍ എന്നിവയും കമ്പനി നല്‍കുന്നുണ്ട്.

ഈ ഉത്സവ കാലത്ത് അപ്രില്ലയോ, വെസ്പയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ഇഎംഐ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സര്‍വീസും രണ്ട് വര്‍ഷം റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലെത്തിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യ വര്‍ഷത്തെ ഇന്‍ഷുറന്‍സിന് മാത്രമാണ് ഉപയോക്താവില്‍ നിന്ന് പണം ഇടാക്കുന്നതെന്ന് കമ്പനി അറിയിച്ചു.