ഒരേനമ്പര്‍, രണ്ട് ബുള്ളറ്റ്, ഉടമകള്‍ പാനുരും വടകരയും; ഒടുവില്‍ രണ്ട് ബൈക്കും പിടിച്ചെടുത്ത് എം.വി.ഡി


1 min read
Read later
Print
Share

1993-ല്‍ ആലപ്പുഴയിലാണ് ഈ നമ്പറില്‍ ബൈക്ക് രജിസ്റ്റര്‍ചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരില്‍ ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്.

ഒരേനമ്പറിലുള്ള രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ വടകര ആർ.ടി.ഒ. ഓഫീസ് പരിസരത്ത്‌.

രേനമ്പറില്‍ രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം തുടങ്ങി. വടകര മേമുണ്ട സ്വദേശിയുടെ പേരിലും പാനൂര്‍ സ്വദേശിയുടെ പേരിലുമാണ് കെ.എല്‍. 04 എ 4442 എന്ന നമ്പറില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഉള്ളത്.

1993-ല്‍ ആലപ്പുഴയിലാണ് ഈ നമ്പറില്‍ ബൈക്ക് രജിസ്റ്റര്‍ചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരില്‍ ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്. ഇരുവാഹനങ്ങള്‍ക്കും ഒറിജിനല്‍ ആര്‍.സി.യും ഉണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റംചെയ്‌തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല.

വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോള്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയില്‍ വടകര ആര്‍.ടി.ഒ. 2026 വരെ കാലാവധി പുതുക്കിനല്‍കിയിട്ടുണ്ട്. പാനൂര്‍ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസംമുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഇതേനമ്പറില്‍ വടകര ആര്‍.ടി. ഓഫീസില്‍ ബുള്ളറ്റ് രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയത്.

തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു. ചേസിസ് നമ്പര്‍ ഹാന്‍ഡ് മെയ്ഡ് പഞ്ചിങ് ആയതിനാല്‍ പെന്‍സില്‍ സ്‌കെച്ച് എടുത്ത് പരിശോധന നടത്തിയും കൂടുതല്‍ അന്വേഷണം നടത്തിയാലുംമാത്രമേ ഒറിജിനലും വ്യാജനും കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. കേസ് പോലീസിന് കൈമാറുമെന്ന് വടകര ആര്‍.ടി.ഒ. ഇന്‍ചാര്‍ജ് കെ. ബിജുമോന്‍ പറഞ്ഞു.

Content Highlights: MVD has started an investigation into the incident where two bullets were found in the same number

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yamaha

2 min

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരം, യമഹയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് ഇരുചക്രവാഹനം

May 28, 2023


Simple One

2 min

ഒറ്റത്തവണ ചാര്‍ജില്‍ 212 കിലോമീറ്റര്‍, ഏറ്റവും വേഗമുള്ള ഇ-സ്‌കൂട്ടര്‍; അത്ര സിംപിളല്ല സിംപിള്‍ വണ്‍

May 28, 2023


Ather

2 min

പ്രതിമാസം വളരുന്നത് 25 ശതമാനം; കേരളം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണിയെന്ന് ഏഥര്‍

May 2, 2023

Most Commented