ഈ ബൈക്കിന് വില 33 ലക്ഷം രൂപ; അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം വിറ്റുത്തീര്‍ന്നു


സ്‌പോര്‍ട്‌സ് ബൈക്കുകളുടെ രൂപകല്‍പ്പനയോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് സൂപ്പര്‍വെലോസ് ആല്‍ഫൈനും ഒരുങ്ങിയിട്ടുള്ളത്.

എം.വി. അഗസ്റ്റ സൂപ്പർവെലോസ് ആൽഫൈൻ | Photo: MV Agusta.com

നിരത്തുകളില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എം.വി അഗസ്ത. ഒരു ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്ക് പുറത്തിറക്കിയാണ് എം.വി അഗസ്ത ഡയമണ്ട് ജൂബിലി ആഘോഷമാക്കിയത്. എന്നാല്‍, നിര്‍മാതാക്കളെ പോലും ഞെട്ടിച്ച് അവതരിപ്പിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ബൈക്ക് വിറ്റ് തീരുകയായിരുന്നു.

സൂപ്പര്‍വെലോസ് ആല്‍ഫൈന്‍ എന്ന പേരിലാണ് എം.വി. അഗസ്തയുടെ ആനിവേഴ്‌സറി എഡിഷന്‍ സൂപ്പര്‍ ബൈക്ക് പുറത്തിറങ്ങിയത്. ഫ്രഞ്ച് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആല്‍ഫൈനുമായി സഹകരിച്ച് 110 യൂണിറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ സൂപ്പര്‍വെലോസ് ആല്‍ഫൈനാണ് നിര്‍മിച്ചത്. ഇത് സ്വന്തമാക്കാനാണ് ഉപയോക്താക്കള്‍ മത്സരിച്ചെത്തിയത്.

ആല്‍ഫൈന്‍ എ110 എന്ന സ്‌പോര്‍ട്‌സ് കാറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് ഒരുങ്ങിയത്. ഇറ്റലിയിലെ എം.വി അഗസ്തയുടെ പ്ലാന്റില്‍ ഈ ബൈക്കിന്റെ അവതരണം നടവന്ന് 75 മണിക്കൂറിനുള്ളില്‍ 75 യൂണിറ്റ് വിറ്റഴിക്കുകയായിരുന്നു. ബാക്കി യൂണിറ്റുകള്‍ ഇതിനുപിന്നാലെ തന്നെ വിറ്റഴിച്ചെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

MV Agusta
സൂപ്പര്‍വെലോസ് ആല്‍ഫൈനും എ110 സ്‌പോര്‍ട്‌സ് കാറും | Photo: MV Agusta.com

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ രൂപകല്‍പ്പനയോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് സൂപ്പര്‍വെലോസ് ആല്‍ഫൈനും ഒരുങ്ങിയിട്ടുള്ളത്. ഇഗ്നീഷന്‍ സ്വിച്ചിന് സമീപത്തായി വാഹനത്തിന്റെ യൂണിറ്റ് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍വെലോസ് ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 800 സിസി ഇന്‍ലൈന്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലുമുള്ളത്. ഇത് 143 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കും.

എം.വി.റൈഡര്‍ ആപ്പ് വഴി കണക്ടിവിറ്റി സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ജി.പി.എസ്. ട്രാക്കിങ്ങ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുളില്‍ വിറ്റഴിച്ചതില്‍ എന്ത് പ്രത്യേകതയാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതിന്റെ വിലയാണ്. 36,300 യൂറോ, അതായത് 33 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.

Content Highlights; MV Agusta Superveloce Alpine Anniversary Edition Bike Sold Out With In Hours

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented