-
ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നാണ് പറയുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ചില കണ്ടുപിടുത്തങ്ങൾ കാണുമ്പോൾ ഇത് വെറും പറച്ചിലല്ലെന്നത് ഉറപ്പിക്കാം. ബൈക്കുകളെ വെള്ളപ്പൊക്ക യാത്രകള്‍ക്ക് യോജിക്കുന്ന രീതില്‍ മാറ്റിയെടുത്താണ് ചില യുവാക്കൾ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.
ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബൈക്കിനെ ഏത് വെള്ളത്തില്‍ കൂടിയും ഓടിക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റിയത്. എക്സ്ഹോസ്റ്റില്‍ മറ്റൊരു പൈപ്പ് കൂടി നല്കി ബൈക്കിനെക്കാള്‍ ഉയരത്തിലാക്കി, പെട്രോള്‍ ടാങ്ക് എടുത്ത് മാറ്റിയശേഷം ബൈക്കിന് മുന്നിലായി ഒരു കുപ്പിയില്‍ പെട്രോള്‍ നിറച്ച് അതില്‍ നിന്നും പൈപ്പ് നല്കി. ഇത്രയും ചെയ്തതോടെ ബൈക്ക് ഏത് വെള്ളക്കെട്ടിലൂടെയും പോകും.
പറയുമ്പോള്‍ വളരെ എളുപ്പമാണ്. എന്നാല്‍, ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ സാങ്കേതിക വിദഗ്ധരൊന്നുമല്ലെന്നതാണ് ഇതിലെ ഹൈലൈറ്റ്. വെള്ളപ്പൊക്കം രൂക്ഷമായ ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാരാണ് ഇതിനുപിന്നില്‍. കഴുത്തൊപ്പം വെള്ളത്തിലൂടെ ഇവര്‍ ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇതുപോലൊന്ന് കണ്ടിട്ടില്ല, 'തട്ടിക്കൂട്ട്' അതിന്റെ പാരമ്യത്തില്‍ എന്ന അടിക്കുറിപ്പോടെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ഷരണ്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അസമില്‍ നിന്നുള്ള വീഡിയോ ആകാമിതെന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. അസമില്‍ അടുത്തിടെ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Motorcycle Modified To Use In Waterlogged Roads
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..