നെറ്റി ചുളിക്കേണ്ട, ഹെല്‍മറ്റില്‍ ക്യാമറ പാടില്ലെന്ന് പറയുന്നത് ഇതാദ്യമല്ല, നിയമം പുതിയതുമല്ല|Video


ഹെല്‍മറ്റ് മൗണ്ട് ക്യാമറകള്‍ റൈഡര്‍ക്ക് ഒരു സുരക്ഷ പ്രശ്‌നം തന്നെയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്.

ഹെൽമറ്റിൽ നൽകിയിട്ടുള്ള ക്യാമറ | Photo: Canva

ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇതിനെതിരേ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. അടുത്തിടെ വകുപ്പിന് ഏറ്റവുമധികം പരഹാസവും വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്ന നിര്‍ദേശങ്ങളിലൊന്നും ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ നിയമം പ്രാബല്യത്തില്‍ വരുത്താനുണ്ടായ സാഹചര്യവും ഇതിന്റെ ആവശ്യകതയും വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ.

ഹെല്‍മറ്റ് മൗണ്ട് ക്യാമറകള്‍ റൈഡര്‍ക്ക് ഒരു സുരക്ഷ പ്രശ്‌നം തന്നെയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ, മറ്റ് പല രാജ്യങ്ങളിലും ഈ വാഹനത്തിന് നിയന്ത്രണവും നിബന്ധനകളും നിലവിലുണ്ടെന്നും വകുപ്പ് വിശദീകരിക്കുന്നു. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാനും 1000 രൂപ പിഴ ഈടാക്കാനുമാണ് കഴിഞ്ഞ ദിവസം ന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് ക്യാമറ പിടിപ്പിച്ചിട്ടുള്ള ഹെല്‍മറ്റുകളുടെ ഉപയോഗം തടഞ്ഞു കൊണ്ടുള്ള നിര്‍ദ്ദേശം നല്‍കിയതോടെ പ്രസ്തുത നിര്‍ദ്ദേശത്തെ എതിര്‍ത്തും അനുകൂലിച്ചും വിവധ മാധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ചര്‍ച്ചകള്‍ നിറയുകയാണ്.താരതമ്യേന വളരെക്കുറച്ചു പേരാണ് ഇത്തരം ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതെങ്കിലും എല്ലാ സാധാരണക്കാരനെയും ബാധിക്കുന്ന ഒരു പ്രശ്‌നമെന്ന രീതിയിലാണ് ഇപ്പൊള്‍ അവതരിപ്പിച്ചു വരുന്നത്. അതിനാല്‍ എന്തുകൊണ്ട് ഇത്തരം ക്യാമറ മൗണ്ടഡ് ഹെല്‍മറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൂടി ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഹെല്‍മെറ്റ് മൗണ്ടഡ് കാമറ റൈഡര്‍ക്കു ഒരു സേഫ്റ്റി ഇഷ്യൂ തന്നെയാണ്. പല രാജ്യങ്ങളിലും ഇതിനു നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതത്തില്‍ ഹെല്‍മെറ്റ് സ്റ്റാന്റേര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്, IS 4151:2015 മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. ഈ മാനദണ്ഡങ്ങളില്‍ 6.1.3 ഇത് കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു.
'6.1.3 - No components or device shall be fitted to or incorporated in the protective helmet unless it is designed in such a way that it's all not cause injury and that, when it is fitter to or incorporated in the protective helmet, the helmet still complies with a performance requirement of this standard. '
ഹെല്‍മെറ്റ് സേഫ്റ്റി ടെസ്റ്റ് ചെയ്യുന്നത് അതില്‍ വേറൊരു ഫോറിന്‍ ഒബ്ജക്റ്റും ഘടിപ്പിക്കാതെ ആണ് അതുകൊണ്ട് ഇതിന് വിരുദ്ധമായി ഇത് ഘടിപ്പിക്കുന്നത് സേഫ്റ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് കാരണമാകും.

മാത്രവുമല്ല പലപ്പോഴും ഇത്തരം ക്യാമറകള്‍ ഹെല്‍മെറ്റില്‍ സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുമ്പോള്‍ അതിന്റെ സ്ട്രക്ടറല്‍ ഘടനയെ തന്നെ ദോഷകരമായി ബാധിക്കും. ഹെല്‍മെറ്റില്‍ വേറൊരു ഒബ്‌ജെക്റ്റ് ഘടിപ്പിച്ചു ഓടിക്കുമ്പോള്‍ അപകട സമയത്ത് ഹെല്‍മെറ്റ് റോഡില്‍ സ്പര്‍ശിക്കുമ്പോള്‍ സംഭവിക്കുന്ന ലോഡ് ഡിസ്ട്രിബ്യൂഷനെയും തെന്നി നീങ്ങുന്നതിനുള്ള കഴിവിനെയും പ്രതികൂലമാകും എന്നതിനാല്‍ തന്നെ ഹെല്‍മെറ്റിന്റെ സാധാരണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം.

കൂടാതെ റൈഡേഴ്സ് നല്ല ദൃശ്യം/ക്ലിപ്‌സ് കിട്ടാന്‍ ഒക്കെ റൈഡിങ്ങിനിടയില്‍ ഹെഡ് പോസിഷന്‍ ഒക്കെ മനഃപൂര്‍വം മാറ്റിപ്പിടിച്ചു ഓടിക്കുമ്പോള്‍ ശ്രദ്ധയും ബാലന്‍സും തെറ്റുകയും അപകടത്തിന് കാരണമാകുകയും ചെയ്യും.

സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള സാഹസിക വീഡിയോകള്‍ ചിത്രീകരിക്കുന്നതിനു വേണ്ടിയും പലപ്പോഴും ഇത്തരം ക്യാമറ മൗണ്ടഡ് ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. റോഡ് നിയമങ്ങളെയും സുരക്ഷാ നിര്‍ദ്ദേശങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള ഇത്തരം പ്രകടനങ്ങള്‍ അപകടത്തില്‍ അവസാനിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തന്നെ ലഭ്യമാണ്.
കൂടാതെ ഡ്രൈവിംഗ് റെഗുലേഷന്‍ 2017-clause 5-ല്‍ പ്രതിപാദിച്ചിരിക്കുന്ന തരത്തില്‍ ഡ്രൈവര്‍ തന്റെ ശ്രദ്ധയ്‌ക്കോ കാഴ്ചയ്‌ക്കോ യാതൊരുവിധ ഭംഗവും തടസ്സവും വരാത്ത രീതിയിലും പൂര്‍ണ്ണ ശ്രദ്ധ ഡ്രൈവിംഗില്‍ മാത്രം കേന്ദ്രീകരിച്ച് കൊണ്ട് മറ്റ് പ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യണം എന്ന നിബന്ധനക്ക് വിരുദ്ധവുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ .

ഇനി നിര്‍മാതാക്കള്‍ തന്നെ കാമറ മൗണ്ട് ചെയ്യാനുള്ള ഓപ്ഷന്‍ വെച്ച് നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ടാല്‍ പോലും മേല്‍ നിബന്ധനകള്‍ പാലിക്കുന്നതിന് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ തടസ്സമാകും
അതേ സമയം തന്നെ റോഡില്‍ തങ്ങളുടെ സുരക്ഷക്കും ഉദ്യോഗസ്ഥരുടെ നിയമ ലംഘനങ്ങള്‍ ചിത്രീകരിക്കാനും വേണ്ടിയാണ് ഇത്തരം ക്യാമറ മൗണ്ടഡ് ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നത് എന്ന അവകാശവാദമുന്നയിക്കുന്നവരുമുണ്ട്. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി (സുരക്ഷിതമായ രീതിയില്‍ വാഹനങ്ങളിലോ മറ്റോ മൗണ്ട് ചെയ്ത് ) ക്യാമറകള്‍ ഉപയോഗിക്കുന്നതിനോടോ ചിത്രീകരിക്കുന്നതിനോടോ യാതൊരു വിധ എതിര്‍പ്പുമില്ല.

അതേ സമയം, ഹെല്‍മറ്റ് എന്നത് അടിസ്ഥാനപരമായി തലക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സുരക്ഷാ ഉപകരണമാണ് അല്ലാതെ ക്യാമറ പിടിപ്പിക്കാനുള്ള സ്റ്റാന്‍ഡ് അല്ല എന്നു മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Content Highlights: Motor vehicle department explains the reason to ban helmet mount camera, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented