മോട്ടോ മോറിനി,സോണ്ടസ്, ക്യൂജെ; മൂന്ന് ആഗോള ബൈക്കുകളെ കേരളത്തിലെത്തിച്ച് മോട്ടോ വോള്‍ട്ട് കൊച്ചിയില്‍


ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ മോട്ടോ മോറിനിയുടെ നാല് മോഡലുകളാണ് കേരളത്തിലെ ഷോറൂമുകളില്‍ എത്തിച്ചിരിക്കുന്നത്.

മോട്ടോ വോൾട്ട് മൾട്ടി ബ്രാന്റ് ഷോറൂം കൊച്ചിയിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ; മാതൃഭൂമി

കേരളത്തിലേക്ക് മൂന്ന് സൂപ്പര്‍ ബൈക്ക് ബ്രാന്റുകളുമായി മോട്ടോ വോള്‍ട്ട് കൊച്ചിയിലും എത്തിയിരിക്കുകയാണ്. സൂപ്പര്‍ ബൈക്കുകളുടെ മള്‍ട്ടി ബ്രാന്റ് ഷോറൂമായാണ് മോട്ടോ വോള്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മോട്ടോ മോറിനി, സോണ്ടസ്, ക്യൂ.ജെ. മോട്ടോര്‍ എന്നീ ബ്രാന്റുകളുടെ ആഗോള ശ്രേണിയിലുള്ള മോഡലുകളുമായാണ് വൈറ്റിലയില്‍ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ മോട്ടോ മോറിനിയുടെ നാല് മോഡലുകളാണ് കേരളത്തിലെ ഷോറൂമുകളില്‍ എത്തിച്ചിരിക്കുന്നത്. 650 സി.സി. ശ്രേണിയില്‍ എത്തുന്ന എക്‌സ് കേപ്പ് 650, എക്‌സ് കേപ്പ് 650 എക്‌സ് എന്നീ ബൈക്കുകള്‍ക്കൊപ്പം സീമെസോ റെട്രോ സ്ട്രീറ്റും സ്‌ക്രാംബ്ലളറും മോട്ടോ മോറിനിയുടെ ബൈക്കുകളില്‍ എത്തിയിട്ടുണ്ട്. 6.89 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ബൈക്കുകളാണ് എത്തിച്ചിട്ടുള്ളത്.



ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സോണ്ടസിനും കേരളത്തിലേക്കുള്ള വഴി തുറക്കുകയാണ് മോട്ടോ വോള്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് കരുത്ത് തെളിയിച്ചിട്ടുള്ള 350 സി.സി. ബൈക്ക് ശ്രേണിയിലേക്കാണ് സോണ്ടസ് എത്തുന്നത്. സോണ്ടസ് 350 ആര്‍, 350 എക്‌സ്, ജി.കെ.350, 350 ടി, 350 ടി അഡ്വഞ്ചര്‍ എന്നീ അഞ്ച് ബൈക്കുകളാണ് സോണ്ടസ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. 3.15 ലക്ഷം രൂപ മുതലാണ് ഈ ബൈക്കുകളുടെ വില ആരംഭിക്കുന്നത്.

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ബെനെലിയുടെ ഉടമസ്ഥതയിലുള്ള ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ക്യൂ.ജെ. മോട്ടോഴ്‌സ്. 250 സി.സി. മുതല്‍ 400 സി.സി. വരെ ശേഷിയുള്ള ന്യൂജനറേഷന്‍ ബൈക്കുകളുടെ നിരയുമായാണ് ക്യൂ.ജെ. കേരളത്തില്‍ എത്തിയിരിക്കുന്നത്. എസ്.ആര്‍.സി.250, എസ്.ആര്‍.സി.500, എസ്.ആര്‍.വി.300, എസ്.ആര്‍.കെ.400 എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപയിലാണ് ഈ ബൈക്കുകളുടെ വില ആരംഭിക്കുന്നത്.

മഹാവീര്‍ ഗ്രൂപ്പ് കമ്പനിയായ ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ് മോട്ടോ വോള്‍ട്ട് ഷോറൂം കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ആഗോള നിരത്തുകളില്‍ പ്രശസ്തി നേടിയ ബൈക്കുകള്‍ കേരളത്തിലെ വാഹനപ്രേമികള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിനായാണ് വിവിധ ബ്രാന്റുകള്‍ ഒന്നിക്കുന്ന ഷോറൂം ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി മേധാവി വികാസ് ജബഖ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന് പുറമെ, റൈഡിങ്ങ് ഗിയറുകളും ആക്‌സസറികളും ഷോറൂമില്‍ എത്തിച്ചിട്ടുണ്ട്.

Content Highlights: Moto Volt starts multi brand two wheeler showroom with moto morini, Zontes, QJ Motors bikes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented